തലകാപ്പ് - ജിദ്ദ മഹല്ല് കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsതലകാപ്പ് - ജിദ്ദ മഹല്ല് കമ്മിറ്റി ജനറൽ ബോഡി യോഗത്തിൽ നാണി ഇസ്ഹാഖ് മാസ്റ്റർ സംസാരിക്കുന്നു
ജിദ്ദ: കോട്ടക്കൽ തലകാപ്പ് - ജിദ്ദ മഹല്ല് കമ്മിറ്റിയുടെ കുടുംബ സംഗമവും ജനറൽ ബോഡിയും സംഘടിപ്പിച്ചു. ജിദ്ദ അൽ സഫ സ്ട്രീറ്റിൽ പരിപാടി നാണി ഇസ്ഹാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ കരീം പെരുവൻകുഴി അധ്യക്ഷത വഹിച്ചു. കുവൈത്തിൽ നിന്നെത്തിയ മുജീബ് റഹ്മാൻ വിലങ്ങൻ മുഖ്യാതിഥിയായിരുന്നു. പ്രവർത്തന - സാമ്പത്തിക റിപ്പോർട്ട് മുഹമ്മദ് റാസിൽ ഒളകര അവതരിപ്പിച്ചു.
അബ്ദുൽ അസീസ് കിഴിക്കെട്ടി, ഇബ്രാഹീം ഹാജി നമ്പ്രത്തൊടി, യൂസഫ് മേലേതിൽ എന്നിവർ സംസാരിച്ചു.പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സഹൂദ് മേലേതിൽ സ്വാഗതവും നാസർ കുന്നത്ത് നന്ദിയും പറഞ്ഞു. പുതിയ മഹല്ല് കമ്മിറ്റി ഭാരവാഹികൾ: ഇബ്രാഹീം ഹാജി നമ്പ്രത്തൊടി (പ്രസി.),യൂസുഫ് മേലേതിൽ, അബ്ദുൽ കരീം പെരുവൻകുഴി, യൂസഫലി മേലേതിൽ (വൈസ് പ്രസി.), നാണി ഇസ്ഹാഖ് മാസ്റ്റർ.(ജന.സെക്ര.), മുഹമ്മദ് റാസിൽ ഒളകര, സഊദ് മേലേതിൽ, ഫദ്ൽ കടവണ്ടി (ജോ. സെക്ര.), അബ്ദുൽ അസീസ് കിഴിക്കെട്ടി (ട്രഷ.).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

