ജിദ്ദ ആലുവ കൂട്ടായ്മക്ക് പുതിയ നേതൃത്വം
text_fieldsഅബ്ദുല്‍ ഖാദര്‍ ആലുവ (പ്രസി.), അന്‍ഫല്‍ ബഷീര്‍ (ജന. സെക്ര.), അബ്ദുല്‍ കലാം (ട്രഷ.),
സുബൈര്‍ മുട്ടം (മുഖ്യരക്ഷാധികാരി), ഡോ. സിയാവുദ്ദീൻ (രക്ഷാധികാരി)
ജിദ്ദ: ആലുവയിലെയും പരിസരപ്രദേശങ്ങളിലെയും ജിദ്ദ പ്രവാസികളുടെ സൗഹൃദവേദിയായ ജിദ്ദ ആലുവ കൂട്ടായ്മ (ജാക്) 17 ാമത് ജനറല്‍ ബോഡിയും ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി.
അസീസിയയിലെ ഗ്ലോബല്‍ കൂള്‍ ഓഫിസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് സുബൈര്‍ മുട്ടം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ആലുവ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സുബൈര്‍ പാനായിക്കുളം സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
പുതുക്കിയ നിയമാവലി ഫൈസല്‍ അലിയാര് വായിച്ചു. ഡോ. സിയാവുദ്ദീന് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹാഷിം കുന്നുകര സ്വാഗതവും റഷീദ് തോട്ടുമുഖം നന്ദിയും പറഞ്ഞു. വരും കാലങ്ങളില്‍ കൂടുതല്‍ ജനോപകാരപ്രദമായ പ്രവര്‍ത്തന പദ്ധതികള്‍ തുടങ്ങിവെക്കാനും അംഗത്വ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാനും യോഗം തീരുമാനിച്ചു. കൂട്ടായ്മയിലെ മരണപ്പെട്ട മുന്‍ അംഗങ്ങളുടെ സ്മരണാര്‍ഥം മൗന പ്രാര്‍ഥനയോടെയായിരുന്നു യോഗം ആരംഭിച്ചത്.
ഭാരവാഹികൾ: അബ്ദുല്‍ ഖാദര്‍ ആലുവ (പ്രസിഡന്റ്), അന്‍ഫല്‍ ബഷീര്‍ (ജനറല്‍ സെക്രട്ടറി), ഫൈസല്‍ അലിയാര്, സുബൈര്‍ മത്താശ്ശേരി (വൈസ് പ്രസിഡന്റുമാര്‍), ഹാഷിം കുന്നുകര, അബ്ദുല്‍ ജലീല്‍ (ജോയന്റ് സെക്രട്ടറിമാര്‍), അബ്ദുല്‍ കലാം എടയാര്‍ (ട്രഷറര്‍), സഹീര്‍ മാഞ്ഞാലി (കള്‍ച്ചറല്‍ കണ്‍വീനര്‍), അന്‍വര്‍ തോട്ടുമുഖം, നൗഷാദ് അടുവാശ്ശേരി (കോഓര്‍ഡിനേറ്റര്‍മാര്‍), മുഹമ്മദ് അജാസ് (മീഡിയ കണ്‍വീനര്‍), സുബൈര്‍ മുട്ടം (മുഖ്യരക്ഷാധികാരി), ഡോ. സിയാവുദ്ദീൻ (രക്ഷാധികാരി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

