ഐ.സി.എഫ് ഹാഇൽ സെൻട്രലിന് പുതിയ നേതൃത്വം
text_fieldsബഷീർ സഅദി കിന്നിംഗാർ (പ്രസി.), ബഷീർ നല്ലളം (ജന. സെക്ര.), മുനീർ സഖാഫി (ഫിനാൻസ് സെക്ര.
ഹാഇൽ: ഇന്ത്യൻ കൾചറൽ ഫോറം ഹായിൽ സെൻട്രൽ കൗൺസിൽ 'ഐ.സി.എഫ് പ്രവാസത്തിന്റെ അഭയം' എന്ന ശീർഷകത്തിൽ നടന്നു. പുനഃസഘടന നടപടികൾക്ക് ഐ.സി.എഫ് നാഷനൽ സർവിസ് പ്രസിഡന്റ് അബു സാലിഹ് മുസ്ലിയാർ നേതൃത്വം നൽകി. ഹാഇൽ പ്രവാസി സമുഹത്തിന്റെ മത, സാമൂഹിക, സാന്ത്വന, ജീവകാരുണ്യ മേഖലകളിൽ വിവിധ സേവന പ്രവർത്തനങ്ങൾ നടത്തിയ ഐ.സി.എഫിന്റെ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് കൗൺസിൽ വിലയിരുത്തി.
ഹാഇലിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന വെൽഫെയർ സമിതി അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ ചാൻസ അബ്ദുറഹ്മാനെ ഐ.സി.എഫ് സെൻട്രൽ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. താജുൽ ഉലമ സ്ക്വയറിൽ നടന്ന ജനറൽ കൗൺസിൽ ഹമീദ് സഖാഫി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി ബഷീർ സഅദി കിന്നിംഗാർ (പ്രസി.), ബഷീർ നല്ലളം (ജന. സെക്ര.), മുനീർ സഖാഫി (ഫിനാൻസ് സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

