ഹുത്ത മലയാളീസ് ചാരിറ്റി ഓർഗനൈസേഷന് പുതിയ നേതൃത്വം
text_fieldsഅഷ്റഫ് സ്റ്റീൽ (ചെയർ.), ഷറഫു മണ്ണാർക്കാട് (പ്രസി.), മുസ്തഫ അറബി മണ്ണാർമല (ജന. സെക്ര.), അഷ്റഫ് തലശ്ശേരി (ട്രഷ.)
റിയാദ്: ഹുത്ത മലയാളീസ് ചാരിറ്റി ഓർഗനൈസേഷനു പുതിയ നേതൃത്വം നിലവിൽ വന്നു. ഹുത്ത ബനി തമീമിൽ നടന്ന വാർഷിക യോഗത്തിൽ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.
യോഗത്തിൽ ഉമർ മുക്താർ അധ്യക്ഷത വഹിച്ചു. അഷ്റഫ് സ്റ്റീൽ ഉദ്ഘടനം ചെയ്തു. ഷറഫു മണ്ണാർക്കാട് (പ്രസി.), മുസ്തഫ അറബി മണ്ണാർമല (ജന. സെക്ര.), അഷ്റഫ് തലശ്ശേരി (ട്രഷ.), അഷ്റഫ് സ്റ്റീൽ (ചെയർ.), ബാബു കണ്ണൂർ (വൈ. ചെയർ.), നൗഫൽ വണ്ടൂർ, വിഷ്ണു വർക്കല, നാദിർഷ (വൈ. പ്രസി.), ജംഷീർ കണ്ണൂർ, രതീഷ്, അനീസ് (ജോ. സെക്ര.), മനാഫ് കെ.എസ്. പുരം (ചാരിറ്റി കൺവീനർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. അനിൽ കാട്ടാക്കട, അസ്ലം, ആസാദ്, അൻവർ കരുനാഗപ്പള്ളി, നൗഷാദ്, വിനീത്, റിഷാദ്, മെഹബൂബ് മട്ടന്നൂർ, സച്ചിൻ സുരേഷ്, ഉമർ മുക്താർ, താഹ സുബൈർ എന്നിവരാണ് എക്സിക്യൂട്ടിവ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

