ഗുരുവായൂർ മണ്ഡലം കെ.എം.സി.സിക്ക് പുതിയ നേതൃത്വം
text_fieldsഅബ്ദുൽ ഹമീദ് കടപ്പുറം (ചെയർ), ഷാഹിദ് കറുകമാട് (പ്രസി), സുബൈർ ഒരുമനയൂർ (ജന. സെക്ര), അബ്ദുൽ നാസർ ആറ്റുപുറം (ട്രഷ)
റിയാദ്: കെ.എം.സി.സി തൃശൂർ ജില്ല ഗുരുവായൂർ മണ്ഡലം കമ്മിറ്റി കൗൺസിൽ യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്ലാസിക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഷൗക്കത്ത് പാലപ്പിള്ളി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് അക്ബർ വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി കബീർ വൈലത്തൂർ മുഖ്യപ്രഭാഷണം നടത്തി.
പുതിയ ഭാരവാഹികളായി അബ്ദുൽ ഹമീദ് കടപ്പുറം (ചെയർ), ഷാഹിദ് കറുകമാട് (പ്രസി), സുബൈർ ഒരുമനയൂർ (ജന. സെക്ര), അബ്ദുൽ നാസർ ആറ്റുപുറം (ട്രഷ), മുഹമ്മദുണ്ണി ഗുരുവായൂർ, സൈദ് മുഹമ്മദ് കടപ്പുറം, മുഹമ്മദ് അകലാട്, മുസ്തഫ ചാവക്കാട് (വൈ. പ്രസി), ഷാഹുൽ മുബാറക് കല്ലൂർ, കബീർ അകലാട്, ഫസലു കുഴിങ്ങര, നൗഷാദ് കടപ്പുറം (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം ജലീൽ തിരൂർ റിട്ടേണിങ് ഓഫിസർ ആയിരുന്നു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി പി.സി. അലി വയനാട്, ജില്ല കമ്മിറ്റി പ്രസിഡൻറ് ഷൗക്കത്തലി പാലപ്പിള്ളി എന്നിവർ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിരീക്ഷകരായി. മുഹമ്മദ് ഷാഫി വടക്കേക്കാട് സ്വാഗതവും അബ്ദുൽ നാസർ ആറ്റുപുറം നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

