ദമ്മാം മലപ്പുറം ജില്ല കെ.എം.സി.സിക്ക് പുതിയ നേതൃത്വം
text_fieldsകെ.പി. ഹുസൈൻ എ.ആർ നഗർ (പ്രസി.), ജൗഹർ കുനിയിൽ (ജന. സെക്ര.), ഷബീർ തേഞ്ഞിപ്പലം (വർക്കിങ് പ്രസി.), ബഷീർ ആലുങ്ങൽ (ട്രഷ.), സഹീർ മുസ്‌ലിയാരങ്ങാടി (ഓർഗ. സെക്ര.)
ദമ്മാം: സൗദി കെ.എം.സി.സി ദേശീയ അംഗത്വ കാമ്പയിന്‍റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ കൗൺസിൽ യോഗം സൗദി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം മാലിക് മഖ്ബൂൽ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്‍റ് കെ.പി. ഹുസൈൻ എ.ആർ നഗർ അധ്യക്ഷത വഹിച്ചു.
മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി ഷബീർ തേഞ്ഞിപ്പലം കമ്മിറ്റിയുടെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തന റിപ്പോർട്ടും ജൗഹർ കുനിയിൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സൗദി കെ.എം.സി.സി ദേശീയ ജനറല്‍ സെക്രട്ടറി കാദര്‍ ചെങ്കള, ബഷീര്‍ ബാഖവി പറമ്പില്‍പീടിക, സകരിയ ഫൈസി, അബ്ദുല്‍ മജീദ് ചുങ്കത്തറ, ഹമീദ് വടകര, അഷ്റഫ് ആളത്ത്, സി.പി. ശരീഫ് ചോലയില്‍, ഖാദര്‍ വാണിയമ്പലം എന്നിവര്‍ സംസാരിച്ചു.
ഷിഹാബ് ഖിറാഅത്ത് നടത്തി. മുജീബ് കൊളത്തൂർ സ്വാഗതവും ഇഖ്ബാൽ ആനമങ്ങാട് നന്ദിയും പറഞ്ഞു.
കിഴക്കൻ പ്രവിശ്യ ഓർഗനൈസിങ് സെക്രട്ടറി മാമു നിസാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി കെ.പി. ഹുസൈൻ എ.ആർ നഗർ (പ്രസി.), ഷബീർ തേഞ്ഞിപ്പലം (വർക്കിങ് പ്രസി.), ഇസ്ഹാഖ് അലി കോഡൂർ, ഷമീം കെ.എം. കുനിയിൽ, ടി.ടി. അബ്ദുൽ കരീം, മുഹമ്മദ് കരിങ്കപ്പാറ (വൈസ് പ്രസി.), ജൗഹർ കുനിയിൽ (ജന. സെക്ര.), സഹീർ മുസ്‌ലിയാരങ്ങാടി (ഓർഗ. സെക്ര.), അഷ്‌റഫ് പി.പി ക്ലാരി, നസീർ ബാബു, റിയാസ് മമ്പാട്, ഹുസൈൻ വില്ലൂർ, ഹാരിസ് മങ്കട (സെക്രട്ടറിമാർ), ബഷീർ ആലുങ്ങൽ (ട്രഷ.), മുഹമ്മദ് കുട്ടി കോഡൂർ (അഡ്വൈസറി ബോർഡ് ചെയർമാൻ), മഹഷൂഖ് റഹ്‌മാൻ, തൗഫീഖ് താനൂർ (മീഡിയ വിങ്), ആസിഫ് കൊണ്ടോട്ടി (സ്പോർട്സ് വിങ്), അബ്ദുറഹ്മാൻ പൊന്മുണ്ടം, അബ്ദുൽ ഗഫൂർ കോട്ടക്കൽ (ഫാമിലി വിങ്), ഉസ്മാൻ പൂണ്ടോളി, ഫൈസൽ നിലമ്പൂർ (വെൽഫെയർ വിങ്), കെ.വി. അബ്ദുൽ മജീദ്, അലവി മഞ്ചേരി (കൾച്ചറൽ വിങ്), അബ്ദുല്ല കെ. ഇബ്രാഹിം പൊന്നാനി (സുരക്ഷ പദ്ധതി വിങ്), ആലിക്കുട്ടി ഒളവട്ടൂർ, മാലിക് മഖ്ബൂൽ, സി.പി. ശരീഫ് കൊണ്ടോട്ടി, അബ്ദുൽ ഖാദർ വാണിയമ്പലം, ആലിക്കുട്ടി താനൂർ, സക്കരിയ്യ ഫൈസി, അബുജിർഫാസ് മൗലവി അറക്കൽ, അബ്ദുൽ മജീദ് ചുങ്കത്തറ, സലീം പാണമ്പ്ര, മുഷ്താഖ് കൊണ്ടോട്ടി (ഉപദേശക സമിതിയംഗങ്ങൾ), മുജീബ് കൊളത്തൂർ, ഇഖ്ബാൽ ആനമങ്ങാട്, മുഹമ്മദ് അലി കോട്ടക്കൽ, അൻസാർ തങ്ങൾ, അസ്‌ലം കൊളക്കോടൻ (പ്രവർത്തക സമിതിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

