Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദമ്മാം കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം

text_fields
bookmark_border
ദമ്മാം കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം
cancel
camera_alt

ഹ​മീ​ദ് വ​ട​ക​ര (പ്ര​സി), മു​ജീ​ബ് കൊ​ള​ത്തൂ​ർ (ജ​ന. സെ​ക്ര), അ​സ്‌​ലം കൊ​ള​ക്കോ​ട​ൻ (ട്ര​ഷ), ഫൈസൽ ഇ​രി​ക്കൂ​ർ (ഓ​ർ​ഗ. സെ​ക്ര)  

Listen to this Article

ദമ്മാം: കെ.എം.സി.സി ദേശീയ അംഗത്വ കാമ്പയിന്‍ അടിസ്ഥാനത്തില്‍ ദമ്മാമിലെ വിവിധ ഏരിയ കമ്മിറ്റികളുടെ പ്രതിനിധികളായ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളില്‍നിന്നും ദമ്മാം സെൻട്രൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.എം.സി.സി ഓഫിസിൽ ചേർന്ന കൗൺസിൽ യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് ബഷീർ ബാഖവി അധ്യക്ഷത വഹിച്ചു.

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. ഫൈസൽ ഇരിക്കൂർ പ്രവർത്തന റിപ്പോർട്ടും അസ്‌ലം കൊളക്കോടൻ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

മുഹമ്മദ്‌ കുട്ടി കോഡൂർ, മാലിക് മഖ്‌ബൂൽ, സി.പി. ഷെരീഫ്, ഖാദർ മാസ്റ്റർ, ഇഖ്‌ബാൽ ആനമങ്ങാട്, കെ.പി. ഹുസൈൻ, അസീസ് എരുവാട്ടി, അമീൻ തിരുവനന്തപുരം, ഫൈസൽ കൊടുമ, സുധീർ പുനയം എന്നിവർ സംസാരിച്ചു. അഷ്‌റഫ്‌ അശ്‌റഫി ഖിറാഅത്ത് നടത്തി. മുജീബ് കൊളത്തൂർ സ്വാഗതവും ഷിറാഫ് മൂലാട് നന്ദിയും പറഞ്ഞു.

ഹമീദ് വടകര (പ്രസി), മുജീബ് കൊളത്തൂർ (ജന. സെക്ര), അസ്‌ലം കൊളക്കോടൻ (ട്രഷ), ഫൈസൽ ഇരിക്കൂർ (ഓർഗ. സെക്ര), അഷ്‌റഫ്‌ ആളത്ത് (സീനിയർ വൈ. പ്രസി), ഖാദർ അണങ്കൂർ, ഷിറാഫ് മൂലാട്, സലാം മുയ്യം, സൈനുൽ ആബിദീൻ വണ്ടിപ്പെരിയാര്‍ (വൈ. പ്രസി), ഫൈസൽ മഹമൂദ് പൂക്കാട്, അഫ്സൽ വടക്കേക്കാട്, അബ്ദുറഹ്‌മാൻ പൊന്മുണ്ടം, സലാഹുദ്ദീൻ വേങ്ങര, ഷിബിലി ആലിക്കൽ (സെക്ര) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

ബഷീർ ബാഖവി (ഉപദേശക സമിതി ചെയർ), ജൗഹർ കുനിയിൽ (വൈ. ചെയർ), ഖാദർ ചെങ്കള, മുഹമ്മദ്‌ കുട്ടി കോഡൂർ, മാലിക് മഖ്ബൂൽ, റഹ്‌മാൻ കാരയാട്, അമീറലി കൊയിലാണ്ടി, ആഷിഖ് കൊല്ലം, നാസർ അണ്ടോണ, ഷെബീർ തേഞ്ഞിപ്പലം (ഉപദേശക സമിതി അംഗങ്ങൾ) എന്നിവരെയും തെരഞ്ഞെടുത്തു. മുഹമ്മദ്‌ കരിങ്കപ്പാറ, ബൈജു കുട്ടനാട്, അയ്യൂബ് പള്ളിയാളി (വെൽഫെയർ), വി.പി. ഷബീർ രാമനാട്ടുകര, അറഫാത്ത് ശംനാട്, കെ.വി. അബ്ദുറഹ്‌മാൻ, ആലിക്കുട്ടി താനൂർ (സുരക്ഷ ), അബ്ദുറഹ്‌മാൻ പൂനൂർ, നൗഷാദ് കുനിയിൽ, ഷബീറലി അമ്പാടത്ത് (എജുക്കേഷൻ), അൻവർ പരിച്ചിക്കട, ബാസിത് പട്ടാമ്പി (മീഡിയ), നൗഫൽ കൊയിലാണ്ടി, നിസാർ വടക്കുമ്പാത്ത്, റിയാസ് വണ്ടൂർ (ആർട്സ് ആൻഡ് സ്പോർട്സ്), സാദിഖ് ഖാദര്‍ എറണാകുളം, ഷറഫു വയനാട്, പി.സി. കരീം (ഫാമിലി കോഓഡിനേഷന്‍), നൗഷാദ് ദാരിമി, ഉമർ ഫൈസലിയ, ഹനീഫ നാബിയ (സാംസ്കാരികം), ഷൗക്കത്ത് അടിവാരം, ഷെരീഫ് പാറപ്പുറത്ത് (മെഡിക്കൽ) എന്നിവരാണ് വിവിധ വിങ്ങുകളുടെ ചുമതലക്കാർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New leadership for Dammam KMCC Central Committee
Next Story