അൽഖോബാർ എസ്.െഎ.സിക്ക് പുതിയ നേതൃത്വം
text_fieldsദമ്മാം: സമസ്ത ഇസ്ലാമിക് സെൻറർ അൽഖോബാർ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള അഖ്റബിയ യൂനിറ്റ് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വാർഷിക പൊതുയോഗത്തിൽ അലി അക്ബർ തങ്ങൾ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ നാസർ അൽഅസ്അദി ദാരിമി ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ബഷീർ ബാഖവി കരിപ്പമണ്ണ 'സമസ്ത എന്തിനു വേണ്ടി' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി നൗഷാദ് എടക്കര പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മുസ്തഫ പൂക്കാടൻ, റാഫി മാണിയൂർ, അലി അക്ബർ തങ്ങൾ, അബ്ദുൽ നാസിർ അൽഅസ്അദി ദാരിമി എന്നിവർ സംസാരിച്ചു. വർക്കിങ് സെക്രട്ടറി അമീർ അലി പരുതൂർ സ്വാഗതവും അഷ്റഫ് മൊറയൂർ നന്ദിയും പറഞ്ഞു. റിട്ടേണിങ് ഓഫിസർമാരായ സിദ്ദീഖ് പാണ്ടികശാല, സഹീർ കണ്ണൂർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മുഹമ്മദ് പൂക്കോട്ടൂർ, മുസ്തഫ താമരശ്ശേരി (അഡ്വൈസറി ബോർഡ്), ബഷീർ ബാഖവി (ചെയർ.), സജീർ അൽഅസ്അദി (പ്രസി.), നൗഷാദ് എടക്കര (ജന. സെക്ര.), അഷ്റഫ് മൊറയൂർ (ട്രഷ.), ഖാദി മുഹമ്മദ്, മുസ്തഫ പൂക്കാടൻ (വൈ. ചെയർ.), മൊയ്തീൻ കുഞ്ഞി, സൈനുൽ ആബിദ് (വൈ. പ്രസി.), അമീർ അലി പരുതൂർ (വർക്കിങ് സെക്ര.), നിസാർ വേങ്ങര (ഓർഗ. സെക്ര.), ഷബാജ് ഷാജി, മുഹമ്മദ് കുട്ടി (ജോ. സെക്ര.) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഫഖ്റുദ്ദീൻ (ദഅ്വ ചെയർ.), യൂസഫ് അസ്ലമി (കൺ.), ശംസുദ്ദീൻ മനക്കടവൻ (റിലീഫ് ചെയർ.), ഷൗക്കത് അലി (കൺ.), ജസീൽ (വിഖായ ചെയർ.), ഇർഷാദ് (കൺ.), മൂസ അസ്അദി (സർഗലയം ചെയർ.), വി.ടി. മുഹമ്മദ് (കൺ.) എന്നിവരെ സബ് കമ്മിറ്റി ഭാരവാഹികളായും തെരഞ്ഞെടുത്തു.

