കെ.എം.സി.സി ബഹറ ഏരിയ ഭാരവാഹികൾ
text_fieldsഖാലിദ് വാഴേങ്ങൽ, അബ്ദുൽ ലത്തീഫ് കൊന്നോല, ഫൈസൽ മണലൊടി, മുസ്തഫ മനത്തൊടിക
ജിദ്ദ: കെ.എം.സി.സി ജിദ്ദ ബഹറ ഏരിയയിൽ പുതുതായി തെരഞ്ഞെടുത്ത കമ്മിറ്റി നിലവിൽ വന്നു. അബ്ദുല്ലത്തീഫ് കൊന്നോലയുടെ അധ്യക്ഷതയിൽ ചേർന്ന ഏരിയ സമ്മേളനം ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ല യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി. നിജിൽ കൊടുവള്ളി കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ദുൽ ലത്തീഫ് കൊന്നോല, മുസ്തഫ മനത്തൊടിക, ഷഹബാസ്, മനാഫ്, ഷംസു പടത്തൊടിക, അജ്മൽ തുടങ്ങിയവർ സംസാരിച്ചു. ഫൈസൽ മണലൊടി നന്ദി പറഞ്ഞു. റിട്ടേണിങ് ഓഫിസർ നിസാം മമ്പാട്, നിരീക്ഷകൻ നസീർ വാവക്കുഞ്ഞു എന്നിവരുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: ഖാലിദ് വാഴേങ്ങൽ (ചെയർമാൻ), അബ്ദുല്ലത്തീഫ് കൊന്നോല (പ്രസി.), ഫൈസൽ മണലൊടി (ജന. സെക്ര.), മുസ്തഫ മനത്തൊടിക (ട്രഷറർ), ശഫീഖ് കുരിക്കൾ, ഷഹബാസ്, ശാക്കിർ ഈരാറ്റുപേട്ട, സലിം ജൗഹർ (വൈസ് പ്രസി.), മുനീർ കൊഴിഞ്ഞിക്കോടൻ, മനാഫ് ഏറാടൻ, ഷംസു പാടത്തൊടിക, അജ്മൽ (ജോ. സെക്ര.), ഷൗക്കത്ത് വാഴക്കാട്, അമീർ മങ്കട, സാജിദ് മാട്ടുമ്മൽ, സുധീർ തൊട്ടിയൻ (ഉപദേശക സമിതി അംഗങ്ങൾ), റാസിഖ് ചാലിൽ (മീഡിയ വിങ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

