ജിദ്ദ കൊല്ലം പ്രവാസി സംഘത്തിന് പുതിയ നേതൃത്വം
text_fieldsമനോജ് മുരളീധരൻ, സജു രാജൻ, റോബി തോമസ്, ഷാനവാസ് കൊല്ലം, ഷാനവാസ് സ്നേഹക്കൂട്, മാഹീൻ പള്ളിമുക്ക്
ജിദ്ദ: ജിദ്ദയിലെ കൊല്ലം ജില്ലക്കാരുടെ ജീവകാരുണ്യ സാംസ്കാരിക കൂട്ടായ്മയായ കൊല്ലം പ്രവാസി സംഘത്തിന് (കെ.പി.എസ്.ജെ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജിദ്ദ ബനീ മാലിക്കിലുള്ള എലൈറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പതിനഞ്ചാമത് വാർഷിക പരിപാടിയിൽ മുൻ ചെയർമാനും പ്രസിഡന്റുമായിരുന്ന മുഹമ്മദ് ബൈജു പുതിയ കമ്മിറ്റിയെ അംഗങ്ങൾക്കു മുമ്പിൽ അവതരിപ്പിച്ചു. സാംസ്കാരിക യോഗത്തിൽ പ്രസിഡന്റ് ഷാനവാസ് കൊല്ലം അധ്യക്ഷത വഹിച്ചു. കോവിഡ് മഹാമാരിയിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ജിദ്ദയിലും നാട്ടിലും നടത്താൻ കഴിഞ്ഞുവെന്ന് കമ്മിറ്റി വിലയിരുത്തി.
ജനറൽ സെക്രട്ടറി ഷാനവാസ് സ്നേഹക്കൂട് സ്വാഗതവും അഷ്റഫ് കുരിയോട് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മനോജ് മുരളീധരൻ (പ്രസി.), സജു രാജൻ (ജന. സെക്രട്ടറി), റോബി തോമസ് (ട്രഷറർ), ഷാനവാസ് കൊല്ലം (ചെയർമാൻ), ഷാനവാസ് സ്നേഹക്കൂട് (വൈസ് പ്രസി.), മാഹീൻ പള്ളിമുക്ക് (ജോയി. സെക്രട്ടറി), ഷാനി ഷാനവാസ് (വനിതാ വിഭാഗം കൺ.), ബിൻസി സജു (ജോയി. കൺവീനർ, വനിതാ വിഭാഗം), അഷ്റഫ് കുരിയോട്, വിജാസ് ചിതറ, ഷാജി ഫ്രാൻസിസ്, ഷമീം മുഹമ്മദ്, ഷാബു ചക്കുവള്ളി, ബിബിൻ ബാബു, സോണി ജേക്കബ്, വിജയകുമാർ, കിഷോർ കുമാർ (എക്സി. അംഗങ്ങൾ).