Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ വിദേശ...

സൗദിയിലെ വിദേശ വീട്ടുജോലിക്കാർക്ക് പുതിയ നിയമം; ജോലി നിർത്തിയാൽ 60 ദിവസത്തിനുള്ളിൽ രാജ്യം വിട്ടുപോകണം

text_fields
bookmark_border
സൗദിയിലെ വിദേശ വീട്ടുജോലിക്കാർക്ക് പുതിയ നിയമം; ജോലി നിർത്തിയാൽ 60 ദിവസത്തിനുള്ളിൽ രാജ്യം വിട്ടുപോകണം
cancel

റിയാദ്: വീട്ടുജോലിക്കാർ ജോലിയിൽ നിന്ന് വിട്ടുനിന്നാൽ ഇനി മുതൽ 60 ദിവസത്തിനുള്ളിൽ പദവി നിയമവിധേയമാക്കണം. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് തൊഴിൽ കരാർ പരിഷ്കരണ നടപടികളുടെ ഭാഗമായി പുതിയ മാറ്റം പ്രഖ്യാപിച്ചത്. ഗാർഹിക തൊഴിലാളികളുടെ കാര്യങ്ങൾക്കായി പ്രവർത്തിക്കുന്ന ‘മുസാനിദ്’ പ്ലാറ്റ്ഫോമിൽ പരിഷ്കരണം വരുത്തുകയും പുതിയ സേവനം ഉൾപ്പെടുത്തുകയും ചെയ്തു.

ജോലി നിർത്തിയാൽ, തൊഴിലാളി ജോലിക്ക് ഹാജരാകാതിരുന്നാൽ ‘മുസാനിദ്’ വഴി തൊഴിലുടമയ്ക്ക് തൊഴിൽ കരാർ അവസാനിപ്പിക്കാം. സൗദിയിലെത്തി രണ്ട് വർഷം തികയാത്തവരാണെങ്കിൽ ഇങ്ങനെ ജോലിയിൽനിന്ന് വിട്ടുനിൽക്കുകയും അക്കാര്യം തൊഴിലുടമ ‘മുസാനിദ്’ പ്ലാറ്റ്ഫോം വഴി മന്ത്രാലയത്തെ അറിയിച്ചും കഴിഞ്ഞാൽ തൊഴിലാളി 60 ദിവസത്തിനകം രാജ്യം വിടണം. തൊഴിലാളി സൗദിയിലെത്തി രണ്ട് വർഷം കഴിഞ്ഞവരാണെങ്കിൽ 60 ദിവസത്തിനകം രാജ്യം വിടുകയോ പുതിയ സ്പോൺസറിലേക്ക് ജോലി മാറുകയോ വേണം. അതായത് രണ്ട് വർഷം തികയാത്തവർക്ക് രാജ്യം വിടുകയല്ലാതെ, സൗദിയിൽ പുതിയൊരു തൊഴിലുടമയുടെ പേരിലേക്ക് മാറാനാവില്ല.

60 ദിവസത്തിനകം ഈ പറഞ്ഞ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ തൊഴിലാളിയെ ‘ഹുറൂബ്’ (ഒളിച്ചോടിയെന്ന നിയമലംഘനം നടത്തിയ ആൾ) ആയി കണക്കാക്കും. തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കാനാണ് പുതിയ ‘മുസാനിദ്’ സേവനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:domestic workersSaudi Newsnew Law
News Summary - New law for foreign domestic workers in Saudi Arabia
Next Story