Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right2025 ജനുവരി മുതൽ...

2025 ജനുവരി മുതൽ സൗദിയിൽ പുതിയ നിയമം; ഫോ​ണു​ൾ​പ്പെ​ടെ ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക്​ `സി ​ടൈ​പ്​ യു.​എ​സ്.​ബി’ ചാ​ർ​ജ​ർ മാ​ത്രം'

text_fields
bookmark_border
electronic devices
cancel

ജി​ദ്ദ: സൗ​ദി വി​പ​ണി​യി​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​ൾ​പ്പെ​ടെ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ചാ​ർ​ജി​ങ്​ പോ​ർ​ട്ടു​ക​ൾ ഏ​കീ​ക​രി​ക്കു​ന്നു. സൗ​ദി സ്​​റ്റാ​ൻ​ഡേ​ഡ്‌​സ്, മെ​ട്രോ​ള​ജി ആ​ൻ​ഡ് ക്വാ​ളി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​നും ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, സ്‌​പേ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ക​മീ​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന നി​യ​മ​ത്തി​െൻറ ആ​ദ്യ​ഘ​ട്ടം 2005 ജ​നു​വ​രി ഒ​ന്നു​ മു​ത​ൽ ന​ട​പ്പാ​കും.​ ഇ​തി​നാ​യി ഫോ​ണു​ക​ളു​ടെ​യും മ​റ്റ്​ ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും നി​ർ​മാ​താ​ക്ക​ളെ​യും വി​ത​ര​ണ​ക്കാ​രെ​യും നി​ർ​ബ​ന്ധി​ക്കും. ര​ണ്ടു ഘ​ട്ട​മാ​യാ​ണ്​ ഈ ​നി​യ​മം ന​ട​പ്പാ​ക്കു​ക.

2025 ജ​നു​വ​രി ഒ​ന്നി​ലെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മൊ​ബൈ​ൽ ഫോ​ൺ, ടാ​ബ്‌​ല​റ്റ്, ഡി​ജി​റ്റ​ൽ കാ​മ​റ, ഇ-​റീ​ഡ​ർ, പോ​ർ​ട്ട​ബി​ൾ വി​ഡി​യോ ഗെ​യിം ഉ​പ​ക​ര​ണ​ങ്ങ​ൾ, ഹെ​ഡ്‌​ഫോ​ൺ, ഇ​യ​ർ​ഫോ​ൺ, ആം​പ്ലി​ഫ​യ​ർ, ടാ​ബ്‌​ല​റ്റ്, കീ​ബോ​ർ​ഡ്, ക​മ്പ്യൂ​ട്ട​ർ മൗ​സ്, പോ​ർ​ട്ട​ബി​ൾ നാ​വി​ഗേ​ഷ​ൻ സി​സ്​​റ്റം, പോ​ർ​ട്ട​ബി​ൾ സ്പീ​ക്ക​ർ, വ​യ​ർ​ല​സ് റൂ​ട്ട​ർ എ​ന്നി​വ​യു​ടെ ചാ​ർ​ജ​റു​ക​ളാ​ണ് ‘സി ​ടൈ​പ്​ യു.​എ​സ്.​ബി’ ആ​യി ഏ​കീ​ക​രി​ക്കു​ക. ര​ണ്ടാം​ഘ​ട്ട​മാ​യ 2026 ഏ​പ്രി​ൽ ഒ​ന്നി​ന്​ ലാ​പ്‌​ടോ​പ്പു​ക​ളു​ടെ ചാ​ർ​ജ​റു​ക​ളും സി ​ടൈ​പ്​ യു.​എ​സ്.​ബി ആ​ക്കി നി​ജ​പ്പെ​ടു​ത്തും.

ചാ​ർ​ജി​ങ്​ ഉ​പ​ക​ര​ണ​ത്തി​െൻറ എം​ബ്ലം, ഇ​നം, പ​വ​ർ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ളും ഉ​ൽ​പ​ന്ന​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും പു​തി​യ നി​യ​മം ആ​വ​ശ്യ​പ്പെ​ടു​ന്നു. പു​തി​യ തീ​രു​മാ​നം രാ​ജ്യ​ത്തെ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​പ​ണി​യെ നി​യ​ന്ത്രി​ക്കാ​നു​ള്ള​താ​ണ്. ആ​ശ​യ​വി​നി​മ​യ, സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഗോ​ള വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ഉ​പ​യോ​ക്താ​ക്ക​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​ക, സാ​ങ്കേ​തി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ക, ഇ​ല​ക്ട്രോ​ണി​ക് മാ​ലി​ന്യ​ങ്ങ​ളു​ടെ അ​ള​വ് കു​റ​ച്ച്​ സു​സ്ഥി​ര വി​ക​സ​ന​ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ക എ​ന്ന​താ​ണ്​ ​പു​തി​യ നി​യ​മം​കൊ​ണ്ട്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ഇ-​മാ​ലി​ന്യ​ത്തി​െൻറ അ​ള​വ് കു​റ​ക്കു​ന്ന​തി​ലൂ​ടെ പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത​ക്ക്​ പി​ന്തു​ണ ന​ൽ​കു​ക, ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ക, അ​ധി​ക ചെ​ല​വു​ക​ൾ വ​രു​ത്താ​തി​രി​ക്കു​ക, ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ചാ​ർ​ജി​ങ്, ഡേ​റ്റ ട്രാ​ൻ​സ്ഫ​ർ സാ​ങ്കേ​തി​ക​വി​ദ്യ സം​വി​ധാ​നം പ്ര​ദാ​നം​ചെ​യ്യു​ക എ​ന്നി​വ​യാ​ണ് ഇ​തി​െൻറ ല​ക്ഷ്യം.

സാ​ങ്കേ​തി​ക നി​യ​ന്ത്ര​ണ​ങ്ങ​ളി​ലും അ​നു​ബ​ന്ധ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള സാ​ങ്കേ​തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച്​ സി ​ടൈ​പ്​ യു.​എ​സ്.​ബി ചാ​ർ​ജ​റു​ക​ൾ വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ നി​ർ​മാ​താ​ക്ക​ൾ​ക്കും വി​ത​ര​ണ​ക്കാ​ർ​ക്കും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കും.

മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്കും മ​റ്റ്​ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​മു​ള്ള ചാ​ർ​ജ​റു​ക​ളു​ടെ​യും ചാ​ർ​ജി​ങ്​ കേ​ബി​ളു​ക​ളു​ടെ​യും ഗാ​ർ​ഹി​ക ഉ​പ​ഭോ​ഗ​ത്തി​െൻറ അ​ള​വ് പ്ര​തി​വ​ർ​ഷം 22 ല​ക്ഷം യൂ​നി​റ്റി​ല​ധി​കം കു​റ​യ്ക്കു​ന്ന​തി​ന് ഈ ​തീ​രു​മാ​നം സ​ഹാ​യി​ക്കു​മെ​ന്ന്​ സം​യു​ക്ത പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് പ്ര​തി​വ​ർ​ഷം 17 കോ​ടി റി​യാ​ലി​ല​ധി​കം ചെ​ല​വ് ലാ​ഭി​ക്കാ​നും സാ​ധി​ക്കും. പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 15 ട​ൺ ഇ-​മാ​ലി​ന്യം കു​റ​ക്കു​ന്ന​തി​ലൂ​ടെ സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ സു​സ്ഥി​ര​ത​ക്കാ​യി രാ​ജ്യ​ത്തി​െൻറ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​നാ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electronic DevicesSaudi Arabia news
News Summary - New law for electronic devices in Saudi Arabia from January 2025
Next Story