Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപുതിയ ‘കിസ്‌വ’ കൈമാറി;...

പുതിയ ‘കിസ്‌വ’ കൈമാറി; മുഹറം ഒന്നിന് കഅ്ബയെ അണിയിക്കും

text_fields
bookmark_border
പുതിയ ‘കിസ്‌വ’ കൈമാറി; മുഹറം ഒന്നിന് കഅ്ബയെ അണിയിക്കും
cancel

മക്ക: വിശുദ്ധ കഅ്ബാലയത്തിൽ അണിയിക്കാനുള്ള പുതിയ ‘കിസ്‌വ’ (കഅ്ബയെ പുതപ്പിക്കുന്ന വസ്ത്രം) ഔദ്യോഗികമായി കൈമാറി. സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ആണ് കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരായ ശൈബി കുടുംബത്തിന് പുതിയ കിസ്‌വ കൈമാറിയത്.

വരാനിരിക്കുന്ന ഹിജ്റ വർഷാരംഭമായ മുഹറം ഒന്നിന് (ജൂൺ 16) പുതിയ കിസ്‌വ കഅ്ബയെ അണിയിക്കും. ചടങ്ങിൽ ഹജ്ജ്-ഉംറ മന്ത്രിയും ഇരുഹറം പരിപാലന ജനറൽ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. തൗഫീഖ് അൽറബീഅ, കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ അബ്​ദുൽ മലിക് ബിൻ ത്വാഹാ അൽശൈബി എന്നിവർ ഔദ്യോഗിക കൈമാറ്റ രേഖകളിൽ ഒപ്പുവെച്ചു. മക്കയിലെ കിങ് അബ്​ദുൽ അസീസ് കോംപ്ലക്സിൽ വെച്ചായിരുന്നു കിസ്‌വയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

പ്രത്യേകതകൾ

മികച്ച രീതിയിലുള്ള ഇസ്‌ലാമിക കാലിഗ്രാഫിയും അലങ്കാരങ്ങളും ഉൾക്കൊള്ളുന്ന 16 കഷണങ്ങൾ ചേർത്താണ് കിസ്‌വ തയ്യാറാക്കിയിരിക്കുന്നത്. പൂർണമായും പ്രകൃതിദത്തമായ കറുത്ത പട്ടിൽ നെയ്തെടുത്ത ഈ വസ്ത്രത്തിന് 14 മീറ്റർ ഉയരമുണ്ട്. കഅ്ബയുടെ മുകൾഭാഗത്തെ മൂന്നിലൊന്ന് ഭാഗത്തായി വശങ്ങളിൽ 95 സെൻറിമീറ്റർ വീതിയും 47 മീറ്റർ നീളവുമുള്ള സ്വർണ ബെൽറ്റ് (ഹിസാം) ഇതിലുണ്ട്.

സ്വർണ, വെള്ളി നൂലുകളാൽ ഖുർആൻ വാക്യങ്ങൾ അതീവ മനോഹരമായി ഇതിൽ നെയ്തു ചേർത്തിരിക്കുന്നു. ഇരുഹറമുകളുടെ സേവനത്തിനും വിശുദ്ധ കഅ്ബാലയത്തി​െൻറ പരിപാലനത്തിനുമായി സൗദി ഭരണകൂടം നൽകുന്ന സമാനതകളില്ലാത്ത ശ്രദ്ധയും പ്രതിബദ്ധതയും വിളിച്ചോതുന്ന ഒരു മികച്ച കലാസൃഷ്​ടി കൂടിയാണ് ഈ പുതിയ കിസ്‌വ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kiswaKaabaMuharram 1
News Summary - New 'Kiswa' handed over; Kaaba to be adorned on Muharram 1
Next Story