Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ഭാഗികമായി പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
ജിദ്ദയിലെ നുസ്ഹ ഡിസ്ട്രിക്ടിലാണ് ആധുനിക സൗകര്യങ്ങളോടെ ആശുപത്രി പ്രവർത്തനം ആരംഭിച്ചത്
പുതിയ ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ഭാഗികമായി പ്രവർത്തനമാരംഭിച്ചു
cancel
camera_alt

പുതിയ ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ചെയർമാൻ വി.പി മുഹമ്മദലി ഭാഗികമായി ഉദ്ഘാടനം ചെയ്യുന്നു

ജിദ്ദ: ആധുനിക സൗകര്യങ്ങളോടെ ജിദ്ദയിലെ നുസ്ഹ ഡിസ്ട്രിക്ടിൽ നിർമാണം പൂർത്തിയായ ജിദ്ദ നാഷനൽ ഹോസ്പിറ്റലിന്റെ (ജെ.എൻ.എച്ച്) നവീകരിച്ച മൾട്ടി-ഫെസിലിറ്റി ആശുപത്രി ഭാഗികമായി ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗത്തിന് പുതിയ ദിശാബോധം നൽകിയ ചടങ്ങിൽ പ്രമുഖ അതിഥികളും ആരോഗ്യ മേഖലയിലെ നിരവധി പ്രതിനിധികളും പങ്കെടുത്തു. ഹോസ്പിറ്റൽ ചെയർമാൻ വി.പി മുഹമ്മദലി റിബ്ബൺ മുറിച്ചുകൊണ്ടാണ് ആശുപത്രിയുടെ ഭാഗിക ഉദ്‌ഘാടനം നിർവഹിച്ചത്.

ജിദ്ദയിലെ നുസ്ഹ ഡിസ്ട്രിക്ടിലെ പുതിയ ജിദ്ദ നാഷനൽ ഹോസ്പിറ്റൽ.

ഇതോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ചെയർമാൻ വി.പി മുഹമ്മദലി, ഡെപ്യൂട്ടി ഡയറക്ടർ ഡോ. സാലിഹ് അൽസഹ്‌റാനി, താജ് പോളിക്ലിനിക് മാനേജിങ് ഡയറക്ടർ മുഹമ്മദ് ചെറിയ, പ്രത്യേക അതിഥിയായിരുന്ന ആദിൽ വല്ലാഞ്ചിറ, എക്സിക്യൂട്ടീവ് ഡയറക്ടർ മുഷ്താഖ് മുഹമ്മദലി, ഫിനാൻസ് ഡയറക്ടർ അഷ്‌റഫ് മൊയ്‌തീൻ എന്നിവർ സംസാരിച്ചു. ആശുപത്രിയുടെ ഘടനയും കമ്മീഷനിംഗ് പ്രവർത്തനങ്ങളും അവതരിപ്പിക്കുന്ന വീഡിയോ പ്രദർശനവും ജെ.എൻ.എച്ചിന്റെ ചരിത്രവും വളർച്ചയും അവതരിപ്പിക്കുന്ന പ്രത്യേക അവതരണവും ചടങ്ങിൽ നടന്നു.

എക്സിക്യൂട്ടീവ് ഡയറക്ടർമാരായ അലി മുഹമ്മദലി സ്വാഗതവും ഡോ. മുശ്‍ഖാത്ത് മുഹമ്മദലി നന്ദിയും സമാപന പ്രസംഗവും നിർവഹിച്ചു. അക്കാദമിക് ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ആമിന മുഹമ്മദലി, എം.ഒ.ഐ ഡയറക്ടർ എൻജിനീയർ കെ.എം മുഹമ്മദ് നവീദ് എന്നിവർ പരിപാടിയുടെ ഏകോപനം നിർവഹിച്ചു. ആസിയ അൻസാർ അവതാരകയായിരുന്നു. ആരോഗ്യരംഗത്ത് ജിദ്ദയിലെ പ്രവാസി സമൂഹത്തിനും സ്വദേശികൾക്കും ഒരുപോലെ ഗുണകരമാകുന്ന പുതിയ മുന്നേറ്റം മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New Jeddah National Hospital partially begins operations
Next Story