Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പു​തി​യ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ​ക്ക് ദ​ക്ഷി​ണ മേ​ഖ​ലാ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ സ്നേ​ഹോ​പ​ഹാ​രം

text_fields
bookmark_border
പു​തി​യ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ​ക്ക് ദ​ക്ഷി​ണ മേ​ഖ​ലാ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ സ്നേ​ഹോ​പ​ഹാ​രം
cancel

അ​ബ്ഹ: സൗ​ദി​യി​ലെ ഇ​ന്ത്യ​യു​ടെ പു​തി​യ അം​ബാ​സ​ഡ​റാ​യി നി​യ​മി​ത​നാ​യ ഹെ​ച്ച്.​ഇ. ശ്രീ. ​വി​പു​ലി​ന് ജി​ദ്ദ​യി​ലെ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ സം​ഗ​മ​ത്തി​ൽ ദ​ക്ഷി​ണ മേ​ഖ​ലാ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി. സൗ​ദി കെ.​എം.​സി.​സി പ്ര​സി​ഡ​ന്റും ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന്റെ ക​മ്മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അം​ഗ​വു​മാ​യ ബ​ഷീ​ർ മു​ന്നി​യൂ​ർ ആ​ണ് സ്നേ​ഹോ​പ​ഹാ​രം അം​ബാ​സ​ഡ​ർ​ക്ക് കൈ​മാ​റി​യ​ത്. ദ​ക്ഷി​ണ മേ​ഖ​ല​യി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹം നേ​രി​ടു​ന്ന നി​ല​വി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അം​ബാ​സ​ഡ​ർ ബ​ഷീ​ർ മു​ന്നി​യൂ​രി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളും വി​ഷ​യ​ങ്ങ​ളും ബ​ഷീ​ർ അം​ബാ​സ​ഡ​റു​മാ​യി പ​ങ്കു​വെ​ച്ചു. ദ​ക്ഷി​ണ മേ​ഖ​ല സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ ആ​ഗ്ര​ഹ​വും അ​ദ്ദേ​ഹം അം​ബാ​സ​ഡ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. ആ​വ​ശ്യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് അം​ബാ​സ​ഡ​ർ വി​പു​ൽ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New Indian Ambassador receives a cup of friendship from the Indian community in South
Next Story