പുതിയ ചരിത്രം സൃഷ്ടിച്ച് നവോദയ: ആരോഗ്യ മന്ത്രാലയത്തിന് നൽകിയത് 1000 യൂനിറ്റ് രക്തം
text_fieldsനവോദയ രക്തദാന ക്യാമ്പിൽ ഇറാം ഗ്രൂപ് സി.എം.ഡി ഡോ. സിദ്ദീഖ് അഹമ്മദ് സംസാരിക്കുന്നു
ദമ്മാം: നവോദയ 20 വർഷം പൂർത്തിയാക്കുന്നതിൻെറ ഭാഗമായി ഏറ്റെടുത്ത ആയിരത്തിലധികം യൂനിറ്റ് രക്തം ദാനം ചെയ്തുകൊണ്ട് നവോദയ കാമ്പയിന് സമാപിച്ചു. സമാപന സമ്മേളനം ഇറാം ഗ്രൂപ് സി.എം.ഡി ഡോ. സിദ്ദീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റലിലെ ഡോ. മുഹമ്മദ്, രക്ത ബാങ്ക് സൂപ്പര്‍വൈസര്‍മാരായ ഇബ്രാഹിം, മുസ്തഫ, നവോദയ രക്ഷാധികാരികളായ ജോര്‍ജ് വര്‍ഗീസ്, ഇ.എം. കബീര്‍, സൈനുദ്ദീന്‍ കൊടുങ്ങല്ലൂര്‍, സാമൂഹിക ക്ഷേമ വിഭാഗം കണ്‍വീനര്‍ നൗഷാദ് അകോലത്ത് എന്നിവര്‍ സംസാരിച്ചു.
നവോദയ സാമൂഹിക ക്ഷേമ വിഭാഗം ജോയൻറ് കണ്‍വീനര്‍ ഗഫൂര്‍ മണ്ണാർക്കാട്, കേന്ദ്രകമ്മിറ്റി നേതാക്കളായ ഷമീം നാനാത്ത്, രാജേഷ് ആനമങ്ങാട്, ഉണ്ണി ഏങ്ങണ്ടിയൂര്‍, കേന്ദ്ര കുടുംബവേദി ഭാരവാഹികളായ ബി.ഡി. അനിൽ, അനു രാജേഷ്, സുരയ്യ ഹമീദ്, സിന്ധു സുരേഷ്, മീനു മോഹൻദാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രസന്നൻ, ശ്രീജിത്ത് അമ്പൻ എന്നിവരും വി. മുസമ്മിൽ, മനോജ് പുത്തൂരാൻ, ചൈതന്യ തമ്പി, സൂര്യ മനോജ് എന്നിവരും മൂന്നു മാസത്തെ രജിസ്ട്രേഷൻ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.ഫെബ്രുവരി അഞ്ചു മുതല്‍ മേയ് 21 വരെ അഞ്ചു ഘട്ടങ്ങളായി ദമ്മാം റീജ്യനല്‍ ലബോറട്ടറി ആന്‍ഡ് ബ്ലഡ് ബാങ്കില്‍ നടന്ന ക്യാമ്പില്‍ നവോദയ അംഗങ്ങളും വനിതകളും അടക്കം സമൂഹത്തിൻെറവിവിധ മേഖലകളിലുള്ളവരും അകമഴിഞ്ഞ പിന്തുണയാണ് നല്‍കിയത്.
രക്തബാങ്കുകളില്‍ ദൗര്‍ലഭ്യം നേരിടുന്ന ഘട്ടത്തില്‍ നവോദയ ഏറ്റെടുത്ത വിപുലമായ രക്തദാന കാമ്പയിന് വലിയ സേവനവും ഉപകാരവുമായെന്ന് രക്തബാങ്കിലെ ഡോ. മുഹമ്മദ് പറഞ്ഞു. ക്യാമ്പുമായി സഹകരിച്ച എല്ലാവർക്കും നവോദയ രക്ഷാധികാരി ജോര്‍ജ് വര്‍ഗീസ് നന്ദി പറഞ്ഞു.
കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ രക്തത്തിൻെറ ആവശ്യകത വൻതോതിൽ വർധിക്കുകയും രക്തദാതാക്കളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് രക്തദാനത്തിൻെറ സാമൂഹിക ബാധ്യത ഉയർത്തിപ്പിടിച്ച് 'രക്തം നൽകൂ… ജീവൻ രക്ഷിക്കൂ' എന്ന മാനവികതയുടെ ഉദാത്തമായ സന്ദേശവുമായി രക്തദാന ക്യാമ്പുകൾക്ക് തുടക്കം കുറിച്ചതെന്ന് നവോദയ ഭാരവാഹികൾ പറഞ്ഞു.
2006 ജനുവരി 24, 25 തീയതികളിൽ സൗദി ഭരണാധികാരിയായിരുന്ന അബ്ദുല്ല രാജാവിൻെറ ഇന്ത്യ സന്ദർശനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നവോദയ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇത് സൗദി ആരോഗ്യമന്ത്രാലയത്തിൻെറ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

