ഇസ്പാഫിന് പുതിയ ഭാരവാഹികൾ
text_fieldsജിദ്ദ: ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പാരൻറ്സ് ഫോറത്തിന് (ഇസ്പാഫ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് മെഡിക്കൽ റീഹാബിലിറ്റേഷൻ സയൻസ് വിഭാഗത്തിൽ ജോലിചെയ്യുന്ന ഡോ. മുഹമ്മദ് ഫൈസൽ ആണ് പ്രസിഡൻറ്. മെൻററും പരിശീലകനുമായ എൻജി. മുഹമ്മദ് കുഞ്ഞി ജനറൽ സെക്രട്ടറിയും മുഹമ്മദ് റിയാസ് ട്രഷററുമാണ്.
മറ്റു ഭാരവാഹികൾ: അഹമ്മദ് യൂനുസ്, ഷിജോ ജോസഫ് (വൈ. പ്രസി.), പി.സി. ശിഹാബ്, ഷഹീർ ഷാ (ജോ. സെക്ര.), നജീബ് വെഞ്ഞാറമൂട് (മീഡിയ ആൻഡ് പബ്ലിക് റിലേഷൻ), സാബിർ മുഹമ്മദ് (സാംസ്കാരികം), റിഷാദ് അലവി (പ്രോഗ്രാം), അസ്കർ (സ്പോർട്സ്), അബ്ദുൽ ഗഫൂർ വളപ്പൻ (അഡ്മിൻ ആൻഡ് ലോജിസ്റ്റിക്), അൻവർ ഷജ (സ്കൂൾ ലൈസൺ), റഫീഖ് പെരൂൽ (ഐ.ടി ആൻഡ് സോഷ്യൽ മീഡിയ), സലാഹ് കാരാടൻ, എൻജി. അസൈനാർ അങ്ങാടിപ്പുറം, അബ്ദുൽ അസീസ് തങ്കയത്തിൽ, നാസർ ചാവക്കാട്, എൻജി. മുഹമ്മദ് ബൈജു, പി.എം. മായിൻകുട്ടി (ഉപദേശക സമതി).
സലാഹ് കാരാടൻ, അബ്ദുൽ അസീസ് തങ്കയത്തിൽ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ആധുനിക വെല്ലുവിളികളെ ഉൾക്കൊണ്ട് നൂതനമായ ആശയങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ഇന്ത്യൻ വിദ്യാർഥികളുടെ പാഠ്യ, പാഠ്യേതര കഴിവുകളെ ഉത്തേജിപ്പിക്കാൻ ആവതു ശ്രമമുണ്ടാവുമെന്ന് പുതിയ ചുമതലകൾ ഏറ്റെടുത്തുകൊണ്ട് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

