Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപു​തി​യ കോ​വി​ഡ്...

പു​തി​യ കോ​വി​ഡ് വ​ർ​ധ​ന​ക്ക്​ കാ​ര​ണം അ​ലം​ഭാ​വം

text_fields
bookmark_border
covid test
cancel

ജി​ദ്ദ: സൗ​ദി​യി​ൽ നി​ല​വി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന പു​തി​യ കോ​വി​ഡ് കേ​സു​ക​ളി​ൽ 75 ശ​ത​മാ​ന​വും ആ​ളു​ക​ളു​ടെ തെ​റ്റാ​യ പെ​രു​മാ​റ്റ​വും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലെ വീ​ഴ്ച​ക​ളും​കൊ​ണ്ടാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഉ​പ​മ​ന്ത്രി​യും മ​ന്ത്രാ​ല​യ വ​ക്താ​വു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് അ​ബ്​​ദു അ​ൽ​അ​ലി. രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളു​ടെ ക​ണ​ക്കു​ക​ൾ വി​വ​രി​ക്കാ​നാ​യി ന​ട​ത്തു​ന്ന പ​തി​വ് വാ​ർ​ത്ത​സ​േ​മ്മ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​നു​വ​രി തു​ട​ക്ക​ത്തി​ൽ ദി​നം​പ്ര​തി​യു​ണ്ടാ​യ പു​തി​യ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തേ​ക്കാ​ൾ 200 ഇ​ര​ട്ടി വ​ർ​ധ​ന​യാ​ണ് നി​ല​വി​ൽ ദി​വ​സേ​ന റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ധാ​രാ​ളം ആ​ളു​ക​ൾ ഒ​രു​മി​ച്ചു​കൂ​ടു​ന്ന കു​ടും​ബ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യോ ക​ല്യാ​ണ​പാ​ർ​ട്ടി​ക​ളി​ലൂ​ടെ​യോ ആ​ണ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​ത്. പ​ക​ർ​ച്ച​വ്യാ​ധി ഇ​ത്ര​യ​ധി​കം വ്യാ​പി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കാ​തെ പ​ര​സ്പ​രം ഹ​സ്​​ത​ദാ​നം ചെ​യ്യു​ക, മാ​സ്ക് ധ​രി​ക്കാ​തി​രി​ക്കു​ക, സ​മൂ​ഹ അ​ക​ലം പാ​ലി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഇ​ത്ത​രം കൂ​ടി​ച്ചേ​ര​ലു​ക​ളി​ൽ കാ​ണു​ന്ന​ത്.

രാ​ജ്യ​ത്തെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും കേ​സു​ക​ൾ വീ​ണ്ടും വ്യാ​പി​ക്കു​ന്ന​താ​യി ഒ​രാ​ഴ്ച​ത്തെ ക​ണ​ക്കു​ക​ളു​ടെ പ്ര​ദേ​ശം തി​രി​ച്ച മാ​പ്പ് പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന​തോ​ടൊ​പ്പം​ത​ന്നെ ചി​കി​ത്സ​യി​ലു​ള്ള​വ​രി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ജ​നു​വ​രി പ​കു​തി ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ 20 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഈ ​സൂ​ച​ക​ങ്ങ​ളെ​ല്ലാം ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ ഓ​രോ​രു​ത്ത​രും സ്വ​ന്തം ജീ​വി​ത​ത്തെ​യും മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തെ​യും അ​പ​ക​ട​ത്തി​ലാ​ക്കാ​തി​രി​ക്കേ​ണ്ട​തി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്.

കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കു​ന്ന​വ​രി​ലും വൈ​റ​സ് ബാ​ധ ഉ​ണ്ടാ​കാ​മെ​ന്നും കു​ത്തി​വെ​പ്പ്​ അ​വ​രു​ടെ പ്ര​തി​രോ​ധ​ത്തെ വ​ർ​ധി​പ്പി​ക്കു​മെ​ന്ന​തും രോ​ഗം വ​രു​ന്ന​ത് ഒ​രു പ​രി​ധി​വ​രെ ത​ട​യു​മെ​ന്ന​ത​ല്ലാ​തെ മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ട​രു​ന്ന​ത് ത​ട​യാ​നാ​കി​ല്ലെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്​​ദു​ല്ല അ​സി​രി പ​റ​ഞ്ഞു. വാ​ക്സി​നു​ക​ൾ രോ​ഗ​ത്തെ എ​ത്ര​മാ​ത്രം ത​ട​യു​മെ​ന്ന​തോ മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ട​ർ​ത്തു​ന്ന​ത് എ​ത്ര​മാ​ത്രം ത​ട​യു​മെ​ന്ന​തോ ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ല. അം​ഗീ​കൃ​ത വാ​ക്സി​ൻ ര​ണ്ട് ഡോ​സു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ കോ​വി​ഡ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ന്ന​ത് നി​ർ​ത്താ​ൻ പാ​ടി​ല്ലെ​ന്നും നി​ല​വി​ലെ നി​യ​മ​ങ്ങ​ൾ വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്കും ബാ​ധ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story