പുതിയ ഗ്യാസ് സിലിണ്ടര്‍ ഉടന്‍ വിപണിയിലെത്തും
text_fieldsറിയാദ്: സൗദിയില്‍ പാചക വാതകം വിതരണം ചെയ്യുന്ന സൗദി ഗ്യാസ് കമ്പനി പുതിയ രൂപത്തിലുള്ള സിലിണ്ടര്‍ ഉടന്‍ വിപണിയിലിറക്കുമെന്ന കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. ഭാരം കുറഞ്ഞ ചെറിയ സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കി. സിലിണ്ടര്‍ സൗദി കാലാവസ്ഥക്ക് ഇണങ്ങുന്നതാണെന്ന് പരീക്ഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.
ഭാരക്കുറവുള്ളതിനാല്‍ പുതിയ സിലിണ്ടര്‍ ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുമെന്ന കമ്പനി അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം പഴയ സിലിണ്ടര്‍ പിന്‍വലിച്ചുകൊണ്ടല്ല പുതിയത് വിപണിയിലിറക്കുന്നത്. 2016ലെ കണക്കനുസരിച്ച് രാജ്യത്ത് 134 ദശലക്ഷം ഗ്യാസ് സിലിണ്ടര്‍ ഉപയോഗത്തിലുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ വിതരണം ചെയ്യപ്പെടുന്ന ഗ്യാസ് ഇതിന് പുറമെയാണ്.
ഓരോ വ്യക്തിയും വര്‍ഷത്തില്‍ ശരാശരി 4.23 സിലിണ്ടര്‍ ഉപയോഗിക്കുന്നുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. സുരക്ഷ അംഗീകാരം ഉള്‍പ്പെടെ അധികൃതരുടെ വിതരണാനുമതി ലഭിച്ചാല്‍ രാജ്യത്തെ 13 മേഖലയിലും ഒരേ സമയം പുതിയ സിലിണ്ടര്‍ വിതരണത്തിനത്തെുമെന്നും കമ്പനി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
