Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ...

ജി​ദ്ദ തു​റ​മു​ഖ​ത്തു​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കും ജി​ബൂ​ട്ടി​യി​ലേ​ക്കും പു​തി​യ ക​പ്പ​ൽ സ​ർ​വി​സ് ആ​രം​ഭി​ച്ചു

text_fields
bookmark_border
ജി​ദ്ദ തു​റ​മു​ഖ​ത്തു​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കും   ജി​ബൂ​ട്ടി​യി​ലേ​ക്കും പു​തി​യ ക​പ്പ​ൽ സ​ർ​വി​സ് ആ​രം​ഭി​ച്ചു
cancel

ജി​ദ്ദ: ആ​ഗോ​ള സ​മു​ദ്ര​വ്യാ​പാ​ര ഭൂ​പ​ട​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ജി​ദ്ദ ഇ​സ്‌​ലാ​മി​ക് തു​റ​മു​ഖ​ത്തെ ഇ​ന്ത്യ​യു​മാ​യും ജി​ബൂ​ട്ടി​യു​മാ​യും ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ ഷി​പ്പി​ങ്​ സ​ർ​വി​സി​ന് സൗ​ദി തു​റ​മു​ഖ അ​തോ​റി​റ്റി (മ​വാ​നി) തു​ട​ക്കം കു​റി​ച്ചു. എ​മി​റേ​റ്റ്‌​സ് ഷി​പ്പി​ങ്​ ലൈ​ൻ ആ​രം​ഭി​ച്ച ‘എ​സ്.​ആ​ർ.​എ​സ്’ എ​ന്ന പു​തി​യ സ​ർ​വീ​സാ​ണ് ജി​ദ്ദ തു​റ​മു​ഖ​വു​മാ​യി ബ​ന്ധി​പ്പി​ച്ച​ത്.

പു​തി​യ സ​ർ​വീ​സ് നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ആ​ഗോ​ള വി​പ​ണി​ക​ളു​മാ​യു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ ബ​ന്ധം കൂ​ടു​ത​ൽ വി​പു​ല​മാ​കും. ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ​മു​ദ്ര ഇ​ട​നാ​ഴി​ക​ളി​ലൊ​ന്നാ​യ ചെ​ങ്ക​ട​ൽ വ​ഴി​യു​ള്ള വ്യാ​പാ​ര നീ​ക്ക​ത്തി​ന് ഇ​ത് ക​രു​ത്തേ​കു​ക​യും വി​ത​ര​ണ ശൃം​ഖ​ല​യു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും.

ഇ​ന്ത്യ​യി​ലെ ഗു​ജ​റാ​ത്തി​ലു​ള്ള മു​ന്ദ്ര തു​റ​മു​ഖം, ആ​ഫ്രി​ക്ക​ൻ വ​ൻ​ക​ര​യു​ടെ കി​ഴ​ക്കേ മു​ന​മ്പി​ലു​ള്ള ജി​ബൂ​ട്ടി തു​റ​മു​ഖം എ​ന്നി​വ​യെ​യാ​ണ് ജി​ദ്ദ​യു​മാ​യി ഈ ​സ​ർ​വി​സ് വ​ഴി നേ​രി​ട്ട് ബ​ന്ധി​പ്പി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 2,144 ട്യൂ ​ക​ണ്ടെ​യ്‌​ന​റു​ക​ൾ വ​രെ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള ക​പ്പ​ലു​ക​ളാ​ണ് ഈ ​റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ക. ദേ​ശീ​യ ക​യ​റ്റു​മ​തി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ആ​ഗോ​ള ലോ​ജി​സ്​​റ്റി​ക് സൂ​ചി​ക​യി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ റാ​ങ്കി​ങ്​ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള മ​വാ​നി​യു​ടെ നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​നേ​ട്ടം. മൂ​ന്ന് ഭൂ​ഖ​ണ്ഡ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ആ​ഗോ​ള ലോ​ജി​സ്​​റ്റി​ക് ഹ​ബ്ബാ​യി സൗ​ദി​യെ മാ​റ്റു​ക എ​ന്ന ദേ​ശീ​യ ഗ​താ​ഗ​ത-​ലോ​ജി​സ്​​റ്റി​ക് ത​ന്ത്ര​ത്തി​െൻറ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ൽ ഈ ​പു​തി​യ ഷി​പ്പി​ങ്​ ലൈ​ൻ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DjiboutilaunchedIndiaJeddah portFerry service
News Summary - New ferry service to India and Djibouti launched from Jeddah port
Next Story