പ്രവാസ വേദിയിൽ ‘പുതുയുഗ കേരള’ ദർശനം; റിയാദിൽ യു.ഡി.എഫ് 2026 മാനിഫെസ്റ്റോ പ്രകാശനം
text_fieldsറിയാദ് മഞ്ചേരി യു.ഡി.എഫ് കൺവെൻഷനിൽ ‘യു.ഡി.എഫ് 2026 മാനിഫെസ്റ്റോ’ പ്രകാശനം ചെയ്തപ്പോൾ
റിയാദ്: 2026-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് തയാറാക്കിയ ‘പുതുയുഗ കേരളം’ മാനിഫെസ്റ്റോ റിയാദിൽ പ്രകാശനം ചെയ്തു. ബത്ഹയിലെ സബർമതിയിൽ നടന്ന മഞ്ചേരി യു.ഡി.എഫ് കൺവെൻഷനിലാണ് ചടങ്ങ് അരങ്ങേറിയത്. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അമീർ പട്ടണത്, കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി സഫീർ തിരൂരിന് മാനിഫെസ്റ്റോയുടെ പ്രതി കൈമാറി പ്രകാശനം നിർവഹിച്ചു. കേരളത്തിെൻറ സമഗ്ര വികസനത്തോടൊപ്പം പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കും പ്രായോഗികമായ പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുന്ന ദൂരദർശനപരമായ രേഖയാണ് ഈ മാനിഫെസ്റ്റോയെന്ന് നേതാക്കൾ ചടങ്ങിൽ വ്യക്തമാക്കി.
വരാനിരിക്കുന്ന ഭരണത്തിൽ പ്രവാസികൾക്ക് കൂടുതൽ പരിഗണനയും സുരക്ഷയും ഉറപ്പാക്കുന്ന നയങ്ങളാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. യു.ഡി.എഫ് നേതാക്കളായ മുഹമ്മദ് അലി എടപ്പറ്റ, അക്ബർ ബാദുഷ, നാസർ പാതിരിക്കോട്, സൈനുദ്ധീൻ വെട്ടത്തൂർ, സലാം താമരശ്ശേരി, അഷ്റഫ് മേച്ചേരി, ഷാഫി വെട്ടിക്കാട്ടിരി, മുത്തു പാണ്ടിക്കാട്, ജാഫർ വീമ്പൂർ, അബൂബക്കർ മഞ്ചേരി, മുജീബ് പൂന്താനം, ഇല്യാസ് വളരാട്, നാസർ സി.എം, ബഷീർ കോട്ടക്കൽ, ജംഷി കാരകുന്ന്, ഖാലിദ് വെള്ളുവങ്ങാട്, ഹംസ വളരാട്, കെ.പി. സലാം, സിയാദ്, ആബിദ്, ശിഹാബ് കീഴാറ്റൂർ, ഫൈസൽ പട്ടിക്കാട്, കെ.ടി. അൻവർ, ഷംസീർ പാലക്കാട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

