പുതിയ വിദ്യാഭ്യാസ നയം; ഭരണഘടന മൂല്യങ്ങള്‍ ഉറപ്പുവരുത്തണം –ഐവ ജിദ്ദ
text_fields‘ദേശീയ വിദ്യാഭ്യാസ നയം; സാധ്യതകളും പ്രത്യാഘാതങ്ങളും’ എന്ന വിഷയത്തിൽ ഐവ ജിദ്ദ സംഘടിപ്പിച്ച വെബിനാറിൽനിന്ന്
ജിദ്ദ: പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിൽവരുത്തുമ്പോൾ സമൂഹികമായും സാംസ്കാരികമായും ഉള്ള ഭരണഘടന മൂല്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഇന്ത്യൻ വെല്‍െഫയര്‍ അസോസിയേഷന് (ഐവ) ജിദ്ദ സംഘടിപ്പിച്ച വെബിനാർ അഭിപ്രായപ്പെട്ടു. 'ദേശീയ വിദ്യാഭ്യാസ നയം; സാധ്യതകളും പ്രത്യാഘാതങ്ങളും' എന്ന വിഷയത്തിൽ നടന്ന വെബിനാർ അബീർ ഗ്രൂപ് ചെയര്മാന് ആലുങ്ങൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. പുതിയ വിദ്യാഭ്യാസ നയത്തിെൻറ അക്കാദമിക തലം ഡോ. സൈനുൽ ആബിദ് കോട്ട (ഗവ. കോളജ്, മലപ്പുറം) വിലയിരുത്തി.
ഇപ്പോൾ ഉന്നത വിദ്യാഭ്യാസം വേണ്ടത്ര ലഭ്യമല്ലാത്ത പിന്നാക്ക ന്യൂനപക്ഷ അധഃസ്ഥിതർക്ക് ഒരുവിധ പരിഗണനയും നൽകാതെയും വിദേശ ഭാഷാപഠനത്തിെൻറ സാധ്യതയിൽ നിന്ന് അറബി ഭാഷ എടുത്തുകളഞ്ഞും തഴയപ്പെട്ടവരെ വീണ്ടും തഴയാനേ പുതിയ വിദ്യാഭ്യാസ നയം കാരണമാകൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ വിദ്യാഭ്യാസ നയത്തിെൻറ സാമൂഹിക നഷ്ടങ്ങളെക്കുറിച്ച് പ്രഫ. ലിംസീർ അലി (എം.ഇ.എസ് കോളജ്, പൊന്നാനി) വിശദീകരിച്ചു. മൂന്നാം വയസ്സിൽ ഔദ്യോഗിക വിദ്യാഭ്യാസം ആരംഭിക്കുന്നതും ആറാം ക്ലാസ് മുതൽ തൊഴിൽ പരിശീലനം നൽകുന്നതും വരുംതലമുറയെ വെറുമൊരു തൊഴിൽ ഉപകരണമാക്കി മാറ്റാനുള്ള മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമാണെന്ന് അദ്ദേഹം വിലയിരുത്തി.
ജനറല്‍ സെക്രട്ടറി നാസര്‍ ചാവക്കാട് സ്വാഗതവും ഷൗക്കത്ത് അലി കോട്ട നന്ദിയും പറഞ്ഞു. റബീബ് ബിന്‍ അബ്ദുല്ല ഖിറാഅത്ത് നടത്തി. അബ്ദുൽ കരീം, ഗഫൂർ തേഞ്ഞിപ്പലം, ജരീർ വേങ്ങര, ലിയാഖത് കോട്ട, റസാഖ് മാസ്റ്റർ, കെ.ടി. മുസ്തഫ എന്നിവർ പരിപാടി നിയന്ത്രിച്ചു.