Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി എയർലൈൻസിന്​ പുതിയ...

സൗദി എയർലൈൻസിന്​ പുതിയ ഡ്രീംലൈനർ വിമാനം

text_fields
bookmark_border
സൗദി എയർലൈൻസിന്​ പുതിയ ഡ്രീംലൈനർ വിമാനം
cancel
camera_alt

സൗദി എയർലൈൻസിനു​വേണ്ടിയുള്ള പുതിയ ഡ്രീംലൈനർ വിമാനം ജിദ്ദയിലെത്തിയപ്പോൾ

ജിദ്ദ: സൗദി എയർലൈൻസിനു വേണ്ടി പുതിയ ബോയിങ്​ വിമാനം ബി 787-10 (ഡ്രീംലൈനർ) ജിദ്ദയിലെത്തി. അമേരിക്കയിലെ ബോയിങ്​ കമ്പനി ആസ്ഥാനത്ത്​ നിന്നാണ്​ അഞ്ചാമത്തെ ​ഡ്രീംലൈനർ വിമാനം ജിദ്ദയിലെത്തിയത്​. ഇതേ ഇനത്തിലുള്ള എട്ട്​ വിമാനങ്ങളാണ്​ സൗദി എയർലൈൻസ്​ ബുക്ക്​ ചെയ്​തത്​. നാല്​ വിമാനങ്ങൾ നേരത്തേ എത്തിയിട്ടുണ്ട്​. നൂതന സാ​േങ്കതിക സംവിധാനങ്ങളും മികച്ച സൗകര്യങ്ങളും ഉയർന്ന പ്രവർത്തന ശേഷിയുമുള്ളതാണ്​ പുതിയ വിമാനമെന്ന്​ 'സൗദിയ'ഡയറക്​ടർ ജനറൽ സാമീ സിന്ദി പറഞ്ഞു. ദേശീയ വിമാനക്കമ്പനിക്ക്​ പുതിയ വിമാനങ്ങൾ കരുത്തുപകരുകയും പദ്ധതി നടപ്പാക്കുന്നതിന്​ സഹായമാകുകയും ചെയ്യും. ഭാവിയിലെ ആവശ്യങ്ങൾ കണക്കിലെടുത്താണ്​ പുതിയ വിമാനങ്ങൾ വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi AirlinesaircraftNew Dreamliner
Next Story