Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം താഴോട്ട്; ഇന്ന് 3013 കേസുകൾ മാത്രം
cancel

സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം താഴോട്ട്; ഇന്ന് 3013 കേസുകൾ മാത്രം

text_fields
bookmark_border
രോഗമുക്തി: 4824, മരണം: 3, ചികിത്സയിലുള്ളവർ: 33,865, ഗുരുതരാവസ്ഥയിലുള്ളവർ: 1056

ജിദ്ദ: സൗദിയിൽ ദിനേന റിപ്പോർട്ട് ചെയ്യുന്ന പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ശനിയാഴ്ച 3013 കേസുകൾ മാത്രമാണ് പുതുതായി രേഖപ്പെടുത്തിയത്. 4824 രോഗമുക്തിയും രേഖപ്പെടുത്തി.

ഇതോടെ ഇതുവരെ സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,05,637 ഉം രോഗമുക്തരുടെ എണ്ണം 6,62,819 ഉം ആയി. പുതുതായി മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇതോടെ രാജ്യത്തെ ആകെ മരണം 8953 ആയി. നിലവിൽ 33,865 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 1056 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.93 ശതമാനവും മരണനിരക്ക് 1.26 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1029, ജിദ്ദ 237, ഹുഫൂഫ് 164, ദമ്മാം 148, മദീന 90, മക്ക 81, അബഹ 73.

സൗദി അറേബ്യയിൽ ഇതുവരെ 5,82,60,845 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,56,36,358 ആദ്യ ഡോസും 2,37,74,765 രണ്ടാം ഡോസും 88,49,722 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New covid patients drop in Saudi Arabia; Today there are only 3013 cases
Next Story