Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന

text_fields
bookmark_border
പുതിയ രോഗികൾ: 133, രോഗമുക്തി: 171, മരണം: 2, ചികിത്സയിലുള്ളവർ: 8,416, ഗുരുതരാവസ്ഥയിലുള്ളവർ: 184
covid saudi arabia
cancel

ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. പുതുതായി 133 കോവിഡ് രോഗികളും 171 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,49,730 ഉം രോഗമുക്തരുടെ എണ്ണം 7,32,284 ഉം ആയി.

രണ്ട് മരണവും പുതുതായി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ മരണം 9,030 ആയി. നിലവിൽ 8,416 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 184 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.67 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 30, ജിദ്ദ 20, മദീന 13, മക്ക 10, ത്വാഇഫ് 7, ദമ്മാം 7, അബഹ 6. സൗദിയിൽ ഇതുവരെ 6,23,88,851 ഡോസ് വാക്സിൻ വിതരണം ചെയ്‌തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - new covid cases increasing in Saudi Arabia
Next Story