Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി സ്​പോർട്​സ്​...

സൗദി സ്​പോർട്​സ്​ മേഖലയുടെ വളർച്ചക്ക്​ പുതിയ കമ്പനി ‘സർജ്​’

text_fields
bookmark_border
sports
cancel

ജി​ദ്ദ: സൗ​ദി സ്​​പോ​ർ​ട്​​സ്​ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്ക്​ ‘സ​ർ​ജ്​’ എ​ന്ന പേ​രി​ൽ പു​തി​യ നി​ക്ഷേ​പ ക​മ്പ​നി സ്ഥാ​പി​ക്കു​ന്നു. സൗ​ദി പൊ​തു​നി​ക്ഷേ​പ ഫ​ണ്ട് (പി.​ഐ.​എ​ഫ്)​ മു​ത​ൽ​മു​ട​ക്കി​ലാ​ണ്​ ക​മ്പ​നി ആ​രം​ഭി​ക്കു​ന്ന​ത്.

സൗ​ദി അ​റേ​ബ്യ, പ​ശ്ചി​മേ​ഷ്യ, വ​ട​ക്ക​ൻ ആ​ഫ്രി​ക്ക മേ​ഖ​ല​ക​ളി​ലെ കാ​യി​ക​രം​ഗ​ത്തി​​ന്റെ വ​ള​ർ​ച്ച ല​ക്ഷ്യ​മി​ടു​ന്ന ഒ​രു സ്പോ​ർ​ട്​​സ്​ നി​ക്ഷേ​പ ക​മ്പ​നി​യാ​ണി​തെ​ന്ന്​ പി.​ഐ.​എ​ഫ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഈ ​മേ​ഖ​ല​യി​ൽ വ​ലി​യ കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം നേ​ടാ​ൻ ഈ ​ക​മ്പ​നി ശ്ര​മ​ങ്ങ​ൾ ന​ട​ത്തും.

സ്പോ​ർ​ട്​​സ്​ ലീ​ഗു​ക​ളു​ടെ വാ​ണി​ജ്യാ​വ​കാ​ശ​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​നു പു​റ​മെ അ​ന്താ​രാ​ഷ്​​ട്ര കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. ക​മ്പ​നി​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും പ​ശ്ചി​മേ​ഷ്യ, വ​ട​ക്ക​ൻ ആ​ഫ്രി​ക്ക മേ​ഖ​ല​ക​ളി​ലു​മു​ള്ള പ​ങ്കാ​ളി​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും​ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

കാ​യി​ക​രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​വ​ൻ​റു​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്തും. കാ​യി​ക​രം​ഗം വി​ക​സി​പ്പി​ക്കു​ന്ന​തി​ന് അ​ത്യാ​ധു​നി​ക കാ​യി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കും. കാ​യി​ക വി​നോ​ദ​കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്തി​​ന്റെ സ്ഥാ​നം ലോ​ക കാ​യി​ക​ഭൂ​പ​ട​ത്തി​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ഈ ​ക​മ്പ​നി വ​ലി​യ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

‘സ​ർ​ജ്’ സ്‌​പോ​ർ​ട്‌​സ് നി​ക്ഷേ​പ ക​മ്പ​നി ആ​രം​ഭി​ക്കു​ന്ന​ത്​ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ പി.​ഐ.​എ​ഫ്​ മി​ഡി​ലീ​സ്​​റ്റ്​-​നോ​ർ​ത്ത് ആ​ഫ്രി​ക്ക റീ​ജ​ന​ൽ ഡ​യ​റ​ക്​​ട്​ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഡ​യ​റ​ക്​​ട​ർ റാ​ഇ​ദ്​ ഇ​സ്​​മാ​ഇൗ​ൽ പ​റ​ഞ്ഞു. സൗ​ദി അ​റേ​ബ്യ, പ​ശ്ചി​മേ​ഷ്യ, വ​ട​ക്ക​ൻ ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​യി​ക വി​നോ​ദ​മേ​ഖ​ല വി​ക​സി​പ്പി​ക്കാ​നാ​ണ്​ ഈ ​ക​മ്പ​നി​യു​ടെ പ​ര​മ​മാ​യ ല​ക്ഷ്യം.

കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത് ​ഈ ​മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​ന് സം​ഭാ​വ​ന ന​ൽ​കും. വി​ഷ​ൻ 2030 ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​നും ഇ​ത്​ സ​ഹാ​യി​ക്കും. വി​നോ​ദം, വി​നോ​ദ​സ​ഞ്ചാ​രം, കാ​യി​ക​മേ​ഖ​ല എ​ന്നി​വ പൊ​തു നി​ക്ഷേ​പ ഫ​ണ്ടി​​ന്റെ മു​ൻ​ഗ​ണ​ന​യു​ള്ള ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളാ​ണെ​ന്നും റാ​ഇ​ദ്​ ഇ​സ്​​മാ​ഇൗ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudisports sectorNew Company
News Summary - New company Surge for growth of Saudi sports sector
Next Story