കൊച്ചി കൂട്ടായ്മക്ക് പുതിയ കമ്മിറ്റി നിലവിൽവന്നു
text_fieldsരഞ്ജിത്ത് അനസ് (പ്രസി),ജിനോഷ് അഷ്റഫ് (ജന.സെക്ര), അഹ്സൻ സമദ് (ട്രഷ)
റിയാദ്: 23 വർഷമായി റിയാദിൽ പ്രവർത്തിക്കുന്ന കൊച്ചി കൂട്ടായ്മയുടെ 2026-27 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന യോഗമാണ് 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
ജനറൽ ബോഡി മെംബർമാരുടെയും എക്സിക്യൂട്ടിവ് മെംബർമാരുടെയും യോജിച്ച തീരുമാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. യോഗത്തിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിസൈഡിങ് ഓഫിസറായ ജിനോഷ് അഷ്റഫ്, കൺവീനർമാരായ ഷാജഹാൻ, ഷാജി ഹുസൈൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യോഗത്തിൽ മുൻ പ്രസിഡൻറ് കെ.ബി. ഷാജി അധ്യക്ഷത വഹിച്ചു. പി.ആർ.ഒ ഹഫീസ് സ്വാഗതവും ഷാജഹാൻ നന്ദിയും പറഞ്ഞു.
തുടർന്നു നടന്ന പ്രഥമ എക്സിക്യൂട്ടീവ് യോഗം ഐകകണ്ഠ്യേന ഭാരവാഹികളെ തിരഞ്ഞെടുത്തു. രഞ്ജിത്ത് അനസ് (പ്രസി), ജിനോഷ് അഷ്റഫ് (ജന. സെക്ര), അഹ്സൻ സമദ് (ട്രഷ), റഫീക് (വൈ. പ്രസി), ഷാജി ഹുസൈൻ (ജോ. സെക്ര) എന്നിവരാണ് പ്രധാന ഭാരവാഹികൾ. കെ.ബി. ഷാജി (ചാരിറ്റി കൺ), ഷാജഹാൻ (ട്രസ്റ്റ്), നിസാർ നെയ്ചു (വെൽഫെയർ), സാജിദ് (എം.എസ്.എഫ്), നിസാർ കൊച്ചിൻ (ആർട്സ്), നിസാർ ഷംസു (സ്പോർട്സ്), ഹാഫിസ് മുഹമ്മദ് (പി.ആർ.ഒ), നിസാം സേട്ട് (ഇവൻറ് കൺട്രോളർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റബിയുള്ളക്ക് യോഗത്തിൽ യാത്രയപ്പ് നൽകി. മുൻ പ്രസിഡൻറ് കെ.ബി. ഷാജി ഫലകം സമ്മാനിച്ചു. ബെസ്റ്റ് കൺവീനർ അവാർഡ് നിസാർ നെയ്ചുവിനും മികച്ച ബിസിനസ് അവാർഡ് റിയാസിനും നൽകി. 23 വാർഷികത്തിന്റെ ഭാഗമായി റിയാദിലെ പ്രവാസി സമൂഹത്തിന് ഉപകാരപ്രദമായ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്നും സാമൂഹികക്ഷേമ രംഗത്ത് കൊച്ചി കൂട്ടായ്മയുടെ മുഖ്യ പ്രവർത്തനമേഖലയായ ചാരിറ്റി പ്രവർത്തനങ്ങളിൽ നാട്ടിലും ഇവിടെയുമായി വ്യവസ്ഥാപിതമായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

