അസീർ തിരുവനന്തപുരം കൂട്ടായ്മക്ക് പുതിയ കമ്മിറ്റി
text_fieldsനജ്മുദ്ദീൻ ബീമാപള്ളിയുടെ കുടുംബത്തിനുള്ള കൂട്ടായ്മയുടെ സഹായം സക്കീർ ഹുസൈൻ, ഡോ. അഷ്റഫ് കുറ്റിച്ചലിന് കൈറുന്നു
അബഹ: അസീർ തിരുവനന്തപുരം കൂട്ടായ്മയുടെ ജനറൽബോഡി യോഗം ഖമീസ് മുശൈത്തിൽ ചേർന്നു. ഉപദേശക സമിതി അംഗവും സാമൂഹിക പ്രവർത്തകനുമായ ഡോ. അഷ്റഫ് കുറ്റിച്ചൽ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സജീവ പ്രവർത്തകനായിരുന്ന നജ്മുദ്ദീൻ ബീമാപ്പള്ളിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
അദ്ദേഹത്തിെൻറ കുടുംബത്തിന് കൂട്ടായ്മയുടെ സഹായമായി അനുവദിച്ച രണ്ട് ലക്ഷം രൂപ എക്സിക്യൂട്ടീവ് അംഗം സക്കീർ ഹുസൈൻ, ഡോ. അഷ്റഫ് കുറ്റിച്ചലിന് കൈമാറി. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ രാജേഷിെൻറ കുടുംബത്തിനും കൂട്ടായ്മയുടെ സഹായമായി 50,000 രൂപ കൈമാറി. യോഗത്തിൽ കമ്മിറ്റിയുടെ പുതിയ അൻസാരി റഫീഖിനെയും ജനറൽ സെക്രട്ടറിയായി സഫറുള്ളാഖാനെയും തെരഞ്ഞെടുത്തു. ബാദുഷ വള്ളക്കടവ് നന്ദി പറഞ്ഞു.
അടുത്ത ഒരു വർഷത്തേക്ക് സംഘടന നടപ്പാക്കേണ്ട വിവിധ സാമൂഹിക, സാംസ്കാരിക, ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനറൽബോഡിയിൽ വിശദമായ ചർച്ചകൾ നടന്നു. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി വിവിധ പദ്ധതികൾ നടപ്പാക്കാൻ യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

