സൗദി ഇന്ത്യൻ ഇസ്ലാഹി സെൻററിന് പുതിയ കമ്മിറ്റി
text_fieldsഅബ്ദുറഷീദ് കൈപ്പാക്കിൽ (പ്രസി.), സലീം കടലുണ്ടി (ജന. സെക്ര.), അബ്ദുസത്താർ
കണ്ണൂർ (ട്രഷ.)
ജുബൈൽ: സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ജുബൈൽ ഘടകത്തിന് 2024-25 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. അബ്ദുറഷീദ് കൈപ്പാക്കിൽ (പ്രസി.), സലീം കടലുണ്ടി (ജന. സെക്ര.), അബ്ദുസത്താർ കണ്ണൂർ (ട്രഷ.), ഹാരിസ് കടലുണ്ടി, അബ്ദുൽ വഹാബ് പാലക്കാട്, ആസിഫ് കൈസർ മഞ്ചേരി (വൈസ് പ്രസി.), സക്കീർ ഹുസൈൻ മഞ്ചേരി, ഷഫീഖ് പുളിക്കൽ, ഷുക്കൂർ മൂസ വൈപ്പിൻ (ജോ. സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ. യൂസുഫ് കൊടിഞ്ഞി ദമ്മാം, നസീർ മക്കരപ്പറമ്പ അൽ ഖോബാർ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
അബ്ദുൽ വഹാബ്, റഷീദ് കൈപ്പാക്കിൽ, ഷഫീഖ്, ഹാരിസ്, അബ്ദുസത്താർ, മുഹമ്മദ് ഇർഷാദ്, ഷുക്കൂർ മൂസ, മുനീർ ഹാദി എന്നിവർ സംസാരിച്ചു.

