പ്രവാസി വെൽഫെയർ മലസ് ഏരിയക്ക് പുതിയ ഭാരവാഹികൾ
text_fieldsപ്രവാസി വെൽഫെയർ മലസ് ഏരിയ ഭാരവാഹികൾ
റിയാദ്: പ്രവാസി വെൽഫെയർ മലസ് ഏരിയ കൺവെൻഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അസ്ലം കുനിയിൽ (പ്രസി.), ജംഷീദ് (സെക്ര.), അഷ്ഫാഖ് (ട്രഷ.) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
എൻജി. അബ്ദുറഹ്മാൻ കുട്ടി, മിനി സലീം ബാബു, അഫ്നിത അഷ്ഫാഖ്, ഖലീൽ പാലോട്, റഹ്മത്ത് തിരുത്തിയാട്, ജമീൽ മുസ്തഫ, ബീന, സാബിറ ലബീബ്, അഹ്ഫാൻ, നിയാസ് വാഴക്കാട്, ഷമീർ എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളാണ്. അഷ്ഫാഖ്, എൻജി. അബ്ദുറഹ്മാൻ കുട്ടി, ഖലീൽ പാലോട്, അഫ്നിത, ബീന, ജമീൽ മുസ്തഫ, റഹ്മത്ത് തിരുത്തിയാട് എന്നിവരെ ഇലക്ടറൽ കോളജിലേക്ക് തെരഞ്ഞെടുത്തു. പ്രവാസി വെൽഫെയർ കേന്ദ്രകമ്മിറ്റി അംഗങ്ങളായ അംജദ് അലി, ഷഹ്ദാൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഏരിയ പ്രസിഡൻറ് അസ്ലം കുനിയിൽ ചുമതലയേറ്റു സംസാരിച്ചു.
മേഖല പ്രസിഡൻറ് അബ്ദുറഹ്മാൻ കുട്ടി സ്വാഗതവും ഏരിയ സെക്രട്ടറി ജംഷിദ് നന്ദിയും പറഞ്ഞു.

