Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്...

റിയാദ് വിമാനത്താവളത്തിൽ വലിയ മാറ്റം: ഫെബ്രുവരി16 മുതൽ പുതിയ ടെർമിനൽ ക്രമീകരണങ്ങൾ

text_fields
bookmark_border
റിയാദ് വിമാനത്താവളത്തിൽ വലിയ മാറ്റം: ഫെബ്രുവരി16 മുതൽ പുതിയ ടെർമിനൽ ക്രമീകരണങ്ങൾ
cancel

റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തി​െൻറ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്കരണത്തി​െൻറ ഭാഗമായി, വിമാന സർവിസുകൾ വിവിധ ടെർമിനലുകളിലേക്ക് മാറുന്നു. ഫെബ്രുവരി 16 മുതൽ 25 വരെ നീണ്ടുനിൽക്കുന്ന 10 ദിവസത്തെ പരിവർത്തന പ്രക്രിയയിലൂടെയാകും ഈ മാറ്റങ്ങൾ നടപ്പാക്കുക.

സൗദി എയർലൈൻസ്​ (സൗദിയ), ഫ്ലൈനാസ്, ഫ്ലൈഅദീൽ എന്നിവയുൾപ്പെടെയുള്ള ആഭ്യന്തര വിമാനങ്ങളും വിദേശ വിമാനക്കമ്പനികളും ഈ മാറ്റത്തി​െൻറ പരിധിയിൽ വരും. വിമാനത്താവളത്തെ ആധുനികവൽക്കരിക്കുന്നതി​െൻറ ഭാഗമായി യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനും വിമാനത്താവളത്തി​െൻറ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ തങ്ങളുടെ വിമാന സമയം മുൻകൂട്ടി പരിശോധിച്ച് കൃത്യമായ ടെർമിനലിൽ എത്തണമെന്നും അധികൃതർ അഭ്യർഥിച്ചു.

പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:

മാറ്റങ്ങൾ നടപ്പാക്കുന്ന തീയതികളും പുതിയ ടെർമിനലുകളും ചുവടെ.

    • ഫെബ്രുവരി 16-ന്​ പുലർച്ചെ 12-ന് ശേഷം ഫ്ലൈഅദീൽ അന്താരാഷ്​ട്ര സർവിസുകൾ ഒന്നാം ടെർമിനലേക്ക്​ മാറും.
    • ഫെബ്രുവരി 17-ന്​ പുലർച്ചെ മൂന്നിന് ശേഷം സൗദിയ അന്താരാഷ്​ട്ര സർവിസുകൾ രണ്ടാം ടെർമിനലിലേക്ക്​ മാറും.
    • ഫെബ്രുവരി 24-ന്​ പുലർച്ചെ 12-ന് ശേഷം സൗദിയ ആഭ്യന്തര സർവിസുകൾ നാലാം ടെർമിനലിലേക്ക്​ മാറും.
    • ഫെബ്രുവരി 24-ന്​ രാത്രി 11-ന് ശേഷം സൗദിയ, ഫ്ലൈനാസ്, ഫ്ലൈഅദീൽ ആഭ്യന്തര സർവീസുകൾ നാലാം ടെർമിനലിൽ നിന്നായിരിക്കും.
    • ഫെബ്രുവരി 25-ന്​ പുലർച്ചെ അഞ്ചിന് ശേഷം വിദേശ വിമാനക്കമ്പനികളുടെ അന്താരാഷ്​ട്ര സർവിസുകൾ അഞ്ചാം ടെർമിനലിൽ നിന്നായിരിക്കും.
  • ഫെബ്രുവരി 25-ന്​ രാവിലെ ഏഴിന് ശേഷം സൗദിയ, ഫ്ലൈനാസ്, ഫ്ലൈഅദീൽ ആഭ്യന്തര സർവീസുകൾ (സ്ഥിര സംവിധാനം) മൂന്നാം ടെർമിനലിൽ നിന്നാവും.

യാത്രക്കാരുടെ ശ്രദ്ധയ്​ക്ക്​:

പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാർ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് വിമാനത്താവള അധികൃതർ അഭ്യർഥിച്ചു.

  • നേരത്തെ എത്തുക: വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് നിശ്ചയിക്കപ്പെട്ട ടെർമിനലുകളിൽ എത്തിച്ചേരാൻ ശ്രദ്ധിക്കുക.
  • ടെർമിനൽ പരിശോധിക്കുക: യാത്ര പുറപ്പെടുന്നതിന് മുമ്പായി യാത്രക്കാർ തങ്ങളുടെ വിമാനക്കമ്പനി നൽകുന്ന അറിയിപ്പുകൾ വഴി ടെർമിനൽ കൃത്യമായി ഉറപ്പുവരുത്തുക.
  • വിമാനക്കമ്പനികളുമായി ബന്ധപ്പെടുക: മാറ്റങ്ങൾ നടക്കുന്ന സമയമായതിനാൽ വിമാനക്കമ്പനികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നത് യാത്ര സുഗമമാക്കാൻ സഹായിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportRiyadhsoudi newsLatest News
News Summary - New changes in new changes in Riyadh Airport
Next Story