നവയുഗം വായനവേദിക്ക് പുതിയ കേന്ദ്രകമ്മിറ്റി
text_fieldsഷീബാ സാജൻ (രക്ഷാധികാരി), ശ്രീകുമാർ വെള്ളല്ലൂർ (പ്രസി.), ബിനു കുഞ്ഞ് (സെക്ര.)
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി വായനവേദിയുടെ പുതിയ കേന്ദ്ര നേതൃത്വം നിലവിൽ വന്നു. ദമ്മാം നവയുഗം ഹാളിൽ നടന്ന കൺവെൻഷനിലാണ് 15 അംഗ കേന്ദ്രകമ്മിറ്റിയെ തെരഞ്ഞെടുത്തത്.
കേന്ദ്രകമ്മിറ്റി അംഗം സജീഷ് പട്ടാഴി അധ്യക്ഷത വഹിച്ചു. വായനവേദി സെക്രട്ടറി ബിനു കുഞ്ഞ് റിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് മാർഗരേഖ അവതരിപ്പിച്ചു. ഷീബാ സാജൻ സ്വാഗതവും ശ്രീകുമാർ വെള്ളല്ലൂർ നന്ദിയും പറഞ്ഞു.
ഷീബാ സാജൻ (രക്ഷാധികാരി), ശ്രീകുമാർ വെള്ളല്ലൂർ (പ്രസി.), മഞ്ജു അശോക്, നന്ദകുമാർ (വൈ. പ്രസി.), ബിനു കുഞ്ഞ് (സെക്ര.), ലാലു ദിവാകരൻ, ജോസ് കടമ്പനാട് (ജോ. സെക്ര.), സജീർ (ലൈബ്രറേറിയൻ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഹുസൈൻ നിലമേൽ, മുരളി പാലേരി, സുനിൽ വലിയാട്ടിൽ, അനസ് ജലീൽ, രാജേഷ് മതിലകം, ഫൈസൽ, അഷറഫ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

