റിയാദ് ഡ്രീം ട്രാക്കേഴ്സിന് പുതിയ ഭാരവാഹികൾ
text_fieldsഅഫ്സൽ മുല്ലപ്പള്ളി (ചെയർ.), അക്ബർ അലി (ജന. കൺ.), ഉണ്ണി ഹസ്സൻ (ഫിനാൻസ് കൺ.)
റിയാദ്: ഭക്ഷ്യവിതരണ മേഖലയിലും ടാക്സി മേഖലയിലും പ്രവർത്തിക്കുന്ന ഡ്രൈവർമാരുടെ റിയാദിലെ കൂട്ടായ്മയായ റിയാദ് ഡ്രീം ട്രാക്കേഴ്സിന് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. അഫ്സൽ മുല്ലപ്പള്ളി (ചെയർ.), അക്ബർ അലി വയനാട് (കൺ.), ഉണ്ണി ഹസ്സൻ നിലമ്പൂർ (ഫിനാൻസ് കൺ.) എന്നിവർ മുഖ്യഭാരവാഹികളായ 13 അംഗ കമ്മിറ്റിയാണ് നിലവിൽവന്നത്.
നൗഷാദ് കുറുമാത്തൂർ, ഷമീർ, മനാഫ് കാരശ്ശേരി (ഉപദേശകസമിതി അംഗങ്ങൾ), ജാഫർ പള്ളിക്കൽബസാർ, നിയാസ് പെരുമ്പാവൂർ (വൈ. ചെയർ.), അനീസ് കൊടുവള്ളി, ഷാഹുൽ വെള്ളിമാടുകുന്ന് (ജോ. കൺ.), അബ്ദുല്ല താമരശ്ശേരി, സിയാദ് കണ്ണൂർ, സഫറുദ്ദീൻ (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരാണ് ഭരണസമിതിയിലെ മറ്റംഗങ്ങൾ. റിയാദിലെ ഭക്ഷ്യവിതരണ മേഖലയിലും ടാക്സി മേഖലയിലും വർത്തിക്കുന്ന ഡ്രൈവർമാർക്ക് സഹായകരമായി പ്രവർത്തിക്കുന്ന കൂട്ടായ് മയിൽ അംഗമാവാൻ താൽപര്യമുള്ളവർ 0532028119, 0500037041 എന്ന വാട്സ്ആപ് നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
