ജെ.ഡി.സി.സി സെൻട്രൽ കമ്മിറ്റിക്ക് പുതിയ സാരഥികൾ
text_fieldsസുനീർ പുളിക്കൽ (പ്രസി), ഫൈസൽ വാഴക്കാട് (ജന. സെക്ര), നബീൽ പാലപ്പറ്റ (ട്രഷറർ)
ജിദ്ദ: കേരളത്തിലെ ദഅവാ കൂട്ടായ്മയായ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ ജിദ്ദയിലെ പോഷക ഘടകമായ, അനസ് ബിൻ മാലിക് സെൻറർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജിദ്ദ ദഅവാ കോഓഡിനേഷൻ കമ്മിറ്റി (ജെ.ഡി.സി.സി) സെൻട്രൽ കമ്മിറ്റിയുടെ 2026-27 കാലയളവിലേക്കുള്ള ഒമ്പതംഗ ഭരണസമിതി നിലവിൽവന്നു.
സുനീർ പുളിക്കൽ (പ്രസി), റഷീദ് ചേരൂർ (വൈ. പ്രസി), ഫൈസൽ വാഴക്കാട് (ജന. സെക്ര), നബീൽ പാലപ്പറ്റ (ട്രഷറർ), മുഹമ്മദ് റിയാസ് (സെക്ര-എജുക്കേഷൻ), റഫീഖ് ഇരിവേറ്റി (സെക്ര-ദഅവ), റൗനഖ് ഓടക്കൽ (സെക്ര-പബ്ലിസിറ്റി ആൻഡ് സോഷ്യൽ മീഡിയ), സൽമാനുൽ ഫാരിസ് (സെക്ര-ഐ.ടി ആൻഡ് യൂത്ത്), ഇഖ്ബാൽ തൃക്കരിപ്പൂർ (സെക്രട്ടറി-മീഡിയ ആൻഡ് സോഷ്യൽ വെൽഫയർ) എന്നിവരാണ് പുതിയ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ. അംഗത്വ അടിസ്ഥാനത്തിൽ ഒമ്പത് ഏരിയ കമ്മിറ്റികൾ നിലവിൽവന്നതിനു ശേഷം ഏരിയകളിൽ നിന്നുള്ള അംഗങ്ങളുടെ അനുപാതത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ട സെൻട്രൽ കൗൺസിലർമാർ തിരഞ്ഞെടുത്ത 41 അംഗ പ്രവർത്തക സമിതിയിൽ നിന്നാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ശറഫിയ്യയിലെ കേന്ദ്ര ആസ്ഥാനമായ അനസ് ബിൻ മാലിക് സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പിന് ഇലക്ടറൽ ഓഫീസർമാരായ അബ്ദുൽ ഗഫൂർ പൂങ്ങാടൻ, ജഷീർ മലപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.
ഒരു പതിറ്റാണ്ടിലേറെയായി ജിദ്ദയിലെയും പരിസരപ്രദേശങ്ങളിലെയും മലയാളികൾക്കിടയിൽ ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളും, സാമൂഹ്യ ബോധവത്കരണങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ജെ.ഡി.സി.സി നിറഞ്ഞു നിൽക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

