വിനോദ കലണ്ടർ ആയി; ഇൗ വർഷം 5,000 പരിപാടികൾ
text_fieldsജിദ്ദ: സൗദി അറേബ്യയുടെ വിനോദരംഗത്തിെൻറ ചുക്കാൻ പിടിക്കുന്ന ജനറൽ എൻറർടൈൻമെൻറ് അതോറിറ്റിയുടെ ഇൗ വർഷത്തെ പ്രാഥമിക കലണ്ടർ തയാറായി. 5,000 ലേറെ വൈവിധ്യമാർന്ന പരിപാടികളാണ് വർഷം ഉടനീളം പദ്ധതിയിട്ടിരിക്കുന്നത്. കലണ്ടറിെൻറ പൂർണരൂപം വ്യാഴാഴ്ച പുറത്തുവിടും.
വിഷൻ 2030 െൻറ ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്ന തരത്തിലുള്ള പരിപാടികൾക്കാണ് പ്രാമുഖ്യം നൽകിയിരിക്കുന്നതെന്ന് അതോറിറ്റി അധികൃതർ അറിയിച്ചു. ഉന്നത ഗുണനിലവാരവും ആസ്വാദനക്ഷമതയും ഉറപ്പുവരുത്തും. സമൂഹത്തിലുള്ള എല്ലാവിഭാഗം ആൾക്കാർക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള പരിപാടികളായിരിക്കും ഉണ്ടാകുക. വൻ നഗരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ചെറുപട്ടണങ്ങളിലും പരിപാടികൾ വരുന്നുണ്ട്. ഇൗ വർഷം ജനുവരിയിൽ സ്കൂൾ മധ്യവാർഷിക അവധിക്കാലത്ത് രാജ്യത്തെ 18 നഗരങ്ങളിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. മൊത്തം 45 വ്യത്യസ്ത പരിപാടികളാണ് ജനുവരി 11 മുതൽ 20 വരെ രാജ്യമെങ്ങും ഇക്കാലയളവിൽ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.