സ്റ്റുഡൻറ്സ് ഇന്ത്യ ദമ്മാം ചാപ്റ്ററിന് പുതിയ ഭാരവാഹികൾ
text_fieldsആദിൽ അലി, ജുനൈദ് ഖമറുദ്ദീൻ, നവാൽ ഫാത്വിമ, ഹൻഫ അഷ്ക്കർ
ദമ്മാം: സ്റ്റുഡൻറ്സ് ഇന്ത്യ ദമ്മാം ചാപ്റ്റർ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭരവാഹികളെ തിരഞ്ഞെടുത്തു. വെർച്വലായി നടന്ന പരിപാടിയിൽ ബോയ്സ് ക്യാപ്റ്റനായി ആദിൽ അലിയേയും വൈസ് ക്യാപ്റ്റനായി ജുനൈദ് ഖമറുദ്ദീനേയും ഗേൾസ് ക്യാപ്റ്റനായി നവാൽ ഫാത്വിമയേയും വൈസ് ക്യാപ്റ്റനായി ഹൻഫ അഷ്ക്കറിനേയും തിരഞ്ഞെടുത്തു.
സ്റ്റുഡൻറ്സ് ഇന്ത്യ ദമ്മാം കോഒാഡിനേറ്റർ ജോഷി ബാഷ ഇലക്ട്രൽ ഓഫിസറായിരുന്നു. തനിമ ദമ്മാം വനിത പ്രസിഡൻറ് ഷബ്ന അസീസ് കുട്ടികളുമായി സംവദിച്ചു. ഹൻഫ അഷ്ക്കർ പ്രവാചക ചരിത്ര പാഠങ്ങൾ അവതരിപ്പിച്ചു. അസീം സാദത്ത് ഹദീസ് അവതരിപ്പിച്ചു. സാനാ ഹസീൻ ഖിറാഅത്ത് നടത്തി. ദമ്മാം ചാപ്റ്റർ ടീം ലീഡർ സമീർ ബാബുവിെൻറ നേതൃത്വത്തിൽ ആർ.സി. യാസിർ, മെഹബൂബ്, അമീന അമീൻ, ഷിഫ അലി, അബ്ദുറഹീം എന്നിവർ പരിപാടി നിയന്ത്രിച്ചു.

