ആശുപത്രിയിൽ നിന്ന് കാണാതായ നവജാത ശിശുവിനെ തിരിച്ചുകിട്ടി
text_fieldsജിദ്ദ: ആശുപത്രിയിൽ നിന്ന് അജ്ഞാത സാഹചര്യത്തിൽ കാണാതായ നവജാത ശിശുവിനെ തിരിച്ചുകിട്ടി. ജിദ്ദ ഹയ്യ് റൗദയിലെ സ ്വകാര്യ പോളിക്ലിനിക്കിൽ കസേരയിൽ ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. 36 മണിക്കൂറിന് ശേഷമാണ് തിരി ച്ചുകിട്ടിയത്. തൊട്ടടുത്ത് തന്നെ മാതാവിെൻറ മൊബൈൽ നമ്പർ എഴുതിയ പേപ്പറും കണ്ടെടുത്തിട്ടുണ്ട്. ക്ലിനിക്കിലെ ജീവനക്കാരാണ് കുട്ടിയെ കണ്ടെത്തിയത്. ഉടനെ വിവരമറിയിച്ചതിെന തുടർന്ന് പൊലീസ് സ്ഥലത്തെത്തി ബന്ധുക്കളെ വിളിച്ചുവരുത്തി കുട്ടിയെ കൈമാറി. തട്ടിക്കൊണ്ടുപോയ സ്ത്രീ തന്നെയാണ് കുട്ടിയെ പോളിക്ലിനിക്കിൽ ഉപേക്ഷിച്ചതെന്നും നിരീക്ഷണ കാമറകളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ജിദ്ദയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ മാതാവിനോെടാപ്പമുണ്ടായിരുന്ന ‘നൂർ ഫാരിഅ’ എന്ന കുഞ്ഞിനെയാണ് അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയത്.
കുഞ്ഞിെൻറ പിതാവിൽ നിന്ന് പരാതി ലഭിച്ചത് മുതൽ പൊലീസ് ഉൗർജ്ജിത അന്വേഷണം നടത്തിവരികയായിരുന്നു. ആരോഗ്യ കാര്യാലയവും ഇടപെട്ടു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ആരോഗ്യ കാര്യാലയം പറഞ്ഞിരുന്നു. കുഞ്ഞിനെ എടുത്തുകൊണ്ടു പോകുന്നത് ആശുപത്രി കാമറയിൽ പതിഞ്ഞിരുന്നു. നഴ്സിെൻറ വേഷം ധരിച്ചെത്തിയ ഒരു സ്ത്രീയാണ് കുഞ്ഞിനെ എടുത്തുകൊണ്ടു പോകുന്നതായി ദൃശ്യത്തിലുണ്ടായിരുന്നത്. ഡോക്ടർ പരിശോധിക്കാൻ ആവശ്യപ്പെടുന്നു എന്ന് പറഞ്ഞായിരുന്നത്രെ ആ സ്ത്രീ മാതാവിെൻറ അരികിലുണ്ടായ കുട്ടിയെ എടുത്തുകൊണ്ടുപോയത്. നഴ്സിെൻറ വേഷം ധരിച്ചതിനാൽ മാതാവ് കബളിപ്പിക്കപ്പെടുകയായിരുന്നു. പിന്നീട് ലിഫ്റ്റ് വഴി സ്ത്രീ കുട്ടിയുമായി പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നുവത്രെ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
