‘മയ്യഴിയിൽ നിന്ന് മരുഭൂമിയിലേക്ക്’ പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു
text_fieldsമൻസൂർ പള്ളൂരിന്റെ ‘മയ്യഴിയിൽ നിന്ന് മരുഭൂമിയിലേക്ക്’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനംഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ എം. എൻ. കാരശ്ശേരി നിർവഹിക്കുന്നു.
ദമ്മാം: സൗദി മലയാളി ലിറ്റററി ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയിൽ മൻസൂർ പള്ളൂരിന്റെ ‘മയ്യഴിയിൽ നിന്ന് മരുഭൂമിയിലേക്ക്’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു. എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ എം. എൻ. കാരശ്ശേരി പ്രകാശനം നിർവഹിച്ചു. കഥാകൃത്ത് പി. കെ. പാറക്കടവ്, സിനിമാ നിർമാതാവ് ജോളി ലോനപ്പൻ, മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മക്ബൂൽ, ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു, ഡോ. അജി വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മയ്യഴിയിലെ നാട്ടോർമകളിൽ തുടങ്ങി മരുഭൂമിയിലെ ജീവിതം, സംസ്കാരം, സംഗീതം, പ്രകൃതി, ഗോത്രപാരമ്പര്യങ്ങൾ എന്നിവയിലേക്കു കടന്നുപോകുന്ന ഓർമകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകം ഒക്ടോബറിൽ മാഹിയിൽ പ്രകാശനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

