ജുബൈൽ മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന് പുതിയ ഭരണസമിതി
text_fieldsജുബൈൽ മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പുതിയ ഭരണസമിതിയും മറ്റു അംഗങ്ങളും
ജുബൈൽ: ജുബൈൽ മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിെൻറ 2025-26 കാലയളവിലേക്കുള്ള ഭരണസമിതി ചുമതലയേറ്റു. നഹാസ് കരീം (പ്രസിഡൻറ്), ഹാഷിർ അലി (വിദ്യാഭ്യാസ വൈസ് പ്രസി.), ആസിഷ് തോമസ് (അംഗത്വ വസ്സ് പ്രസി.), രഞ്ജിത്ത് മാത്യൂസ് (പൊതുജന സമ്പർക്ക വൈസ് പ്രസി.), ആദിൽ മങ്ങാട് (ട്രഷ.), കുഞ്ഞിക്കോയ താനൂർ (സെക്ര.), ഫാത്തിമ (കാര്യകർത്താവ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.ജുബൈൽ ക്ലാസിക് റസ്റ്റാറൻറ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡൻറ് നജീബ് നസീർ അധ്യക്ഷതവഹിച്ചു. ഏരിയ ഡയറക്ടർ സുഹൈൽ സിദ്ദീഖിയുടെ സാന്നിധ്യത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ക്ലബ് ഉപദേഷ്ടാവും മുൻ ഏരിയ ഡയറക്ടറുമായ ജയൻ തച്ചമ്പാറ നേതൃത്വം നൽകി.
മുൻ ഡിവിഷൻ ഡയറക്ടർ സഫയർ മുഹമ്മദ് പുതുതായി ചുമതലയേറ്റ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കഴിഞ്ഞവർഷം ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ അംഗങ്ങൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. 2024-25 കാലയളവിൽ ക്ലബ് വരിച്ച നേട്ടങ്ങളുടെ തുടർപ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന നൽകുമെന്ന് നഹാസ് അറിയിച്ചു.ആദിൽ, ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ ക്ലബ് കലാകാരന്മാർ അണിയിച്ചൊരുക്കിയ കലാപരിപാടികൾ ചടങ്ങിന് നിറം പകർന്നു. മുതിർന്ന അംഗങ്ങളായ നൗഷാദ്, വിൽസൺ, ജയകുമാർ, പ്രശാന്ത്, ലിബി ജയിംസ്, നൗഫൽ, ഷാഹിദ് എന്നിവർ സന്നിഹിതരായിരുന്നു. വൈസ് പ്രസിഡൻറ് ഹാഷിർ അലി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

