ജെ.എസ്.സി നീന്തൽ അക്കാദമിയിൽ പുതിയ ബാച്ച് പരിശീലനം വെള്ളിയാഴ്ച മുതൽ
text_fieldsജിദ്ദ ജെ.എസ്.സി നീന്തൽ അക്കാദമിയിൽനിന്നു വിജയകരമായി പരിശീലനം പൂർത്തിയാക്കിയ കുട്ടികൾ സർട്ടിഫിക്കറ്റുമായി
ജിദ്ദ: ജെ.എസ്.സി നീന്തൽ അക്കാദമിയിലെ കുട്ടികളുടെ പന്ത്രണ്ടാമത് ബാച്ചിന്റെയും മുതിർന്നവരുടെ മൂന്നാമത്തെ ബാച്ചിന്റെയും പരിശീലനം വിജയകരമായി പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
അംഗീകൃത പരിശീലന സർട്ടിഫിക്കറ്റുള്ള മികച്ച കോച്ചുമാരുടെ ശിക്ഷണം ട്രെയിനികൾക്ക് വെള്ളത്തോടുള്ള ഭീതിയകറ്റി നല്ല രീതിയിൽ നീന്തൽ പരിശീലനം നടത്താൻ സഹായകരമായിട്ടുണ്ട്. നാട്ടിലെയും സൗദിയിലെയും കാലാവസ്ഥ വ്യതിയാനത്തോടനുബന്ധിച്ച് വെള്ളത്തിൽ അകപ്പെട്ടുള്ള അത്യാഹിതത്തിൽനിന്ന് മുതിർന്നവരെയും കുട്ടികളെയും സുരക്ഷിതരാക്കുക എന്ന സാമൂഹിക ഉത്തരവാദിത്തംകൂടി ഏറ്റെടുത്തുകൊണ്ടാണ് ഈ ഉദ്യമത്തിന് ജെ.എസ്.സി മുന്നിട്ടിറങ്ങിയതെന്ന് അക്കാദമി ഭാരവാഹികൾ അറിയിച്ചു.
ഇതുവരെയായി 400ലധികം ട്രെയിനികൾക്ക് നീന്തൽ സ്വായത്തമാക്കാൻ ഈ പരിശീലനം വഴി സാധിച്ചു. പെൺകുട്ടികൾക്കടക്കം വലിയ സ്വീകാര്യതയാണ് നീന്തൽ പരിശീലനത്തിന് ലഭിക്കുന്നത്. പുതിയ ബാച്ചിന്റെ പരിശീലനം ഫെബ്രുവരി മൂന്നിന് വെള്ളിയാഴ്ച ആരംഭിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.jscsocceracademy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 050 747 5020 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

