സൗദി ഏവിയേഷൻ ക്ലബിന് കീഴിൽ പുതിയ വിമാനത്താവളങ്ങൾ ആരംഭിക്കും
text_fieldsറിയാദ്: സൗദി ഏവിയേഷൻ ക്ലബ് രാജ്യത്തിന്റെ നിരവധി പ്രദേശങ്ങളിൽ പുതിയ വിമാനത്താവളങ്ങൾ തുറക്കുമെന്നും ക്ലബിന്റെ പ്രവർത്തനം വിപുലീകരിക്കുമെന്നും ജനറൽ സൂപ്പർവൈസർ ഡോ. അഹമ്മദ് അൽഫുഹൈദ് അറിയിച്ചു. റിയാദ്, അർറാസ്, മദീന എന്നിവിടങ്ങളിൽ നിലവിൽ ക്ലബിന് വിമാനത്താവളങ്ങളുണ്ട്. ഈ വർഷം ക്ലബ് 25ാം വാർഷികം ആഘോഷിക്കുകയാണ്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിയന്ത്രണങ്ങൾക്കും നിർദേശങ്ങൾക്കും അനുസൃതമായി വ്യോമയാന മേഖലയിൽ കരിയർ നേടാൻ ആഗ്രഹിക്കുന്നവർക്ക് ക്ലബ് പ്രത്യേക പരിശീലന സൗകര്യം നൽകുന്നുണ്ട്.
കൂടാതെ വിവിധ വിമാനത്താവളങ്ങളിൽ അറ്റകുറ്റപ്പണി സേവനങ്ങൾ, ഇന്ധന വിതരണം, വിമാന പാർക്കിങ് എന്നിവ നൽകുന്നുവെന്ന് അൽഫുഹൈദ് പറഞ്ഞു. സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ഒരു വ്യോമയാന സംസ്കാരം സ്ഥാപിക്കുന്നതിന്റെ ഭാഗമാണ് റിയാദിലെ എയർഷോ. ‘വിനോദത്തിലൂടെ വിദ്യാഭ്യാസം’ എന്ന ആശയത്തിനുള്ളിൽ കുടുംബങ്ങളെയും കുട്ടികളെയും ലക്ഷ്യംവെച്ചുള്ള സംവേദനാത്മക പ്രവർത്തനങ്ങളും വിദ്യാഭ്യാസ, വിനോദ ഗെയിമുകളും പ്രദർശനത്തിൽ ഉൾപ്പെടുന്നുവെന്നും അൽഫുഹൈദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

