Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദയിലെ പുതിയ...

ജിദ്ദയിലെ പുതിയ വിമാനത്താവളം പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
ജിദ്ദയിലെ പുതിയ വിമാനത്താവളം പ്രവർത്തനമാരംഭിച്ചു
cancel

ജിദ്ദ: ജിദ്ദയിലെ പുതിയ അന്താരാഷ്​ട്ര വിമാനത്താവളം ​പരീക്ഷണാടിസ്​ഥാടനത്തിൽ പ്രവർത്തനമാരംഭിച്ചു. അൽഖുറയ്യാത്തിൽ നിന്നുള്ള ആദ്യ വിമാനമാണ്​ ആദ്യമായി ഇറങ്ങിയത്​. ഇൗ വിമാനം പിന്നീട്​ അൽ ഖുറയ്യാത്തിലേക്ക്​ തന്നെ യാത്രക്കാരുമായി മടങ്ങി. ആദ്യ വിമാനത്തിലെത്തിയവരെ സ്വീകരിക്കാനും യാത്ര അയക്കാനും സിവിൽ ഏവിയേഷൻ അതോറിറ്റിക്ക്​ കീഴിലെ ഉദ്യോഗസ്​ഥ​രും വിമാനത്താവള ജോലിക്കാരുമുണ്ടായിരുന്നു. 
ഉപഹാരങ്ങൾ നൽകിയാണ്​ യാത്രക്കാരെ സ്വീകരിച്ചതും യാത്ര അയച്ചതും. യാത്രക്കാർക്ക്​ വേണ്ട  എല്ലാ ഒരുക്കങ്ങളും ബന്ധപ്പെട്ട വകുപ്പുകൾക്ക്​ കീഴിൽ പൂർത്തിയാക്കിയിരുന്നു. സൗദി എയർലൈൻസിന്​ കീഴി​ൽ ഏകദേശം 200 ഉദ്യോഗസ്​ഥരെ ഒരുക്കിയിരുന്നു. ഗ്രൗണ്ട്​ സർവീസിന് കീഴിലെ​ കമ്പനികളും ആവശ്യമായ ആളുകളെ  ഒരുക്കിയിരുന്നു. ആറ്​ ഗേറ്റുകളാണ്​ തുടക്കത്തിൽ പ്രവർത്തിപ്പിക്കുന്നത്​. 
വിഷൻ 2030 ലക്ഷ്യമിട്ടാണ്​ പുതിയ ജിദ്ദ വിമാനത്താവള പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്ന്​​ സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി അബ്​ദുൽ ഹഖീം മുഹമ്മദ്​ തമീം പറഞ്ഞു. വിമാനത്താവളം പൂർണമായും പ്രവർത്തിപ്പിക്കുന്നതിന്​ മുമ്പ്​ എല്ലാ സംവിധാനങ്ങളും  കുറ്റമറ്റതാണെന്ന്​ പരീക്ഷണത്തിനിടെ ഉറപ്പുവരുത്തും. ആദ്യ പരീക്ഷണഘട്ടമാണിപ്പോൾ​. രണ്ടാംഘട്ടം ജൂലൈ മുതൽ സെപ്​റ്റംബർ വരെയാണ്​. 
ഇൗ കാലയളവിൽ കൂടുതൽ ആഭ്യന്തര സർവീസുകളെ സ്വീകരിക്കും. നവംബർ മുതൽ ഡിസംബർ വരെയാണ് മൂന്നാംഘട്ടം​. ഇൗ ഘട്ടത്തിൽ മുഴുവൻ ആഭ്യന്തര വിമാനങ്ങളെയും സ്വീകരിക്കും. 
2019 ജനുവരി മുതൽ മാർച്ച്​ വരെയുള്ള അവസാന ഘട്ടത്തിൽ 46 കവാടങ്ങളി​ലൂടെയും ആഭ്യന്തര വിദേശ വിമാനങ്ങളെ സ്വീകരിക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി പറഞ്ഞു. 
പദ്ധതി വിജയകരമായി പൂർത്തിയാക്കുന്നതിൽ പങ്കാളികളായ എല്ലാ വകുപ്പുകൾക്കും വ്യക്​തികൾക്കും സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി നന്ദി പറഞ്ഞു. 
വിമാനത്താവളത്തി​​​​െൻറ നിർമാണം പൂർത്തിയാകുന്നതോടെ വർഷത്തിൽ 100 ദശലക്ഷം യാത്രക്കാർ സ്വീകരിക്കാൻ കഴിയും. 
ഏറ്റവും വലിയ വിമാനങ്ങളെ വരെ സ്വീകരിക്കാൻ പാകത്തിൽ നൂതനമായ സംവിധാനങ്ങളോടും സൗകര്യങ്ങളോടും കൂടിയാണ്​ പദ്ധതി നടപ്പാക്കിയിരിക്കുന്നത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeddah
News Summary - new airport opened in jeddah
Next Story