Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപുതിയ ജിദ്ദ...

പുതിയ ജിദ്ദ വിമാനത്താവളത്തിൽ നിന്ന്​ കൂടുതൽ സർവീസുകൾ

text_fields
bookmark_border
പുതിയ ജിദ്ദ വിമാനത്താവളത്തിൽ നിന്ന്​ കൂടുതൽ സർവീസുകൾ
cancel
camera_alt????? ????? ??????????? ????????????? ????? ??????? ?????? ??????.??????????? ??????? ????????????????
ജിദ്ദ: പുതിയ ജിദ്ദ വിമാനത്താവളത്തിൽ നിന്ന്​ കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചു. അൽബാഹ, ഖൈസൂമ, ദവാദ്​മി, തബൂക്ക്​, യാമ്പു എന്നിവിടങ്ങളിലേക്കാണ്​​ പുതിയ സർവീസുകൾ ആരംഭിച്ചത്​. ഇതോടെ പുതിയ വിമാനത്താവളത്തിൽ നിന്ന്​ സർവീസ്​ നടത്തുന്ന സ്​ഥലങ്ങളുടെ എണ്ണം 11 ആയി​.
മെയ്​ 29നാണ്​ വിമാനത്താവളത്തിൽ പരീക്ഷണ പ്രവർത്തനം ആരംഭിച്ചത്​. അന്താരാഷ്​ട്ര സർവീസുകൾ ആരംഭിക്കുന്നതിന്​ മുമ്പ്​ ആഭ്യന്തര സർവീസുകളുടെ എണ്ണം കൂട്ടിവരികയാണ്​.
വിമാനത്താവള പ്രവർത്തനങ്ങൾ സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി പ്രൊഫ. അബ്​ദുൽഹഖീം മുഹമ്മദ്​ അൽതമീമി പരിശോധിച്ചു. വിമാനത്താവളത്തിലെ മുഴുവൻ സംവിധാനങ്ങളും സേവനങ്ങളും പൂർണ സജ്ജമാണെന്ന്​ ഉറപ്പുവരുത്തുന്നതിനാണ്​ പരീക്ഷണ പ്രവർത്തനം നടത്തുന്നതെന്ന്​ സിവിൽ ഏവിയേഷൻ മേധാവി പറഞ്ഞു. അന്താരാഷ്​ട്ര സർവീസ്​ ആരംഭിക്കുന്നതിനു മുമ്പ്​ സാ​​േങ്കതികം, സുരക്ഷ, സേവനം തുടങ്ങിയ രംഗങ്ങളിലെ എല്ലാ പ്രശ്​നങ്ങളും പരിഹരിക്കണം. ഇപ്പോൾ ഒന്നാം നമ്പർ ടെർമിനലാണ്​ പ്രവർത്തിക്കുന്നത്​. അൽഖർയാത്ത്​, അറാർ, അൽവജ്​ഹ്​, അൽഉലാ, ഹുഫൂഫ്​, തുറൈഫ്​ എന്നിവിടങ്ങളിലേക്ക്​ സർവീസ്​ നേരത്തെ ആരംഭിച്ചിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ മേധാവി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsnew airport news
News Summary - new airport news-saudi-saudi news
Next Story