Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ വിമാനത്താവളം;...

ജിദ്ദ വിമാനത്താവളം; ആദ്യഘട്ടം ഉദ്​ഘാടനം 2018 ൽ

text_fields
bookmark_border
ജിദ്ദ വിമാനത്താവളം; ആദ്യഘട്ടം ഉദ്​ഘാടനം 2018 ൽ
cancel
ജിദ്ദ: കിങ്​ അബ്​ദുൽ അസീസ്​ അന്താരാഷ്​ട്ര വിമാനത്താവള പദ്ധതിയുടെ ആദ്യഘട്ടം ഉദ്​ഘാടനം 2018  ൽ ഉണ്ടാകുമെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി പ്രഫ. അബ്​ദുൽ ഹഖീം ബിൻ മുഹമ്മദ്​ അൽതമിമി. മക്ക മേഖല പുനർനിർമാണ പദ്ധതി സമ്മേളനത്തിൽ  ‘മേഖലയുടെ വികസനത്തിൽ ​ഗതാഗതത്തി​​െൻറ പങ്ക്​’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും വലിയ പദ്ധതികൾ നടപ്പാക്കുന്ന മേഖലയായി മക്ക ഇപ്പോൾ മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ വിമാനത്താവള  പദ്ധതി വലിയ പദ്ധതികളിലൊന്നാണ്​. ഒരേ സമയത്ത്​ 70 ഒാളം വിമാനങ്ങളെ സ്വീകരിക്കാൻ പാകത്തിൽ അത്യാധുനിക സംവിധാനങ്ങളാണ്​ ഒരുക്കുന്നത്​. ത്വാഇഫിലും പുതിയ  വിമാനത്താവളത്തിന്​ നടപടി തുടങ്ങിയിട്ടുണ്ട്​.  2020 ൽ ഇത്​ ഉദ്​ഘാടനം ചെയ്യാനാകുമെന്നാണ്​ പ്രതീക്ഷ​. ഇതോടെ ​ഹജ്ജ്​ ഉംറ തീർഥാടകരുടെ യാത്ര കൂടുതൽ എളുപ്പമാകുമെന്നും സിവിൽ ഏവിയേഷൻ മേധാവി പറഞ്ഞു.അൽഹറമൈൻ ട്രെയിൻ സർവീസ്​ അടുത്ത മാർച്ച്​ മുതൽ ആരംഭിക്കാനാകുമെന്ന്​  പ്രതീക്ഷിക്കുന്നതായി പൊതുഗതാഗത അതോറിറ്റി മേധാവി ഡോ.റുമൈഹ്​ അൽറുമൈഹ്​ പറഞ്ഞു. ​പരീക്ഷണ ഒാട്ടം പൂർത്തിയായെന്ന്​ ഉറപ്പുവരുത്തിയ ശേഷമായിരിക്കും സർവീസ്​ ആരംഭിക്കുക. ജിദ്ദ സുലൈമാനിയയിലെ സ്​റ്റേഷൻ നിർമാണ ജോലികൾ വേഗത്തിൽ പൂർത്തിയാകാൻ മറ്റൊരു കോൺട്രാക്​ടിങ്​ കമ്പനിക്ക്​ കൈമാറിയിട്ടുണ്ട്​. പുതിയ ബസ്​ പദ്ധതി നാല്​ മാസത്തിന്​ ശേഷം ആരംഭിക്കും. പഴയ ബസുകൾ ഒഴിവാക്കും. ലൈസൻസുള്ള ഡ്രൈവർമാർ യോഗ്യരും താൽപര്യമുള്ളവരുമാണെങ്കിൽ പുതിയ ബസുകളിൽ ജോലിക്ക്​ നിയമിക്കുകയോ, അനുബന്ധമായ മറ്റ്​ ജോലികൾ നൽകുകയോ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsnew airport inauguration saudi gulf news
News Summary - new airport inauguration saudi gulf news
Next Story