പുതിയ വിമാനക്കമ്പനി ‘റിയാദ് എയർ’ ചിത്രങ്ങള്‍ പുറത്തുവിട്ടു
text_fieldsസൗദിയിൽ ഇറങ്ങുന്ന പുതിയ വിമാനം ‘റിയാദ് എയർ’
ജിദ്ദ: സൗദിയിലെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയറിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ടു. ആദ്യം ഇറങ്ങാൻ പോകുന്ന വിമാനത്തിന്റെ ദൃശ്യമാണ് റിയാദ് എയർലൈൻസ് തന്നെ പുറത്തുവിട്ടത്. വ്യോമയാന രംഗത്തെ ഏറ്റവും നൂതനമായ ഡിജിറ്റൽ സൗകര്യങ്ങളും സംവിധാനങ്ങളോടും കൂടി ഏറ്റവും ആകർഷകമായ ഡിസൈനിലാണ് റിയാദ് എയർ ഇറങ്ങാൻ പോകുന്നത്.
യാത്രക്കാർക്ക് മികച്ച അനുഭവം നൽകുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് റിയാദ് ആസ്ഥാനമായി പൊതു നിക്ഷേപ ഫണ്ടിന് കീഴിലെ പുതിയ ദേശീയ കമ്പനിയുടെ പ്രഖ്യാപനം കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചത്. 2025ന്റെ തുടക്കത്തിൽ സർവിസ് ആരംഭിക്കാനാണ് പദ്ധതി. 2030ഓടെ ലോകത്തെ നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവിസ് നടത്തുകയാണ് ലക്ഷ്യമിടുന്നത്.

