നവയുഗം ‘സൗഹൃദസംഗമം’ അൽ ഖോബാറിൽ സംഘടിപ്പിച്ചു
text_fieldsമുഹമ്മദ് റിയാസ് (പ്രസി.), ദീപ സുധീഷ് (വൈസ് പ്രസി.), സംഗീത സന്തോഷ് (സെക്ര.), സജി അച്യുതൻ (ജോ. സെക്ര.)
അൽ ഖോബാർ: നവയുഗം സാംസ്ക്കാരികവേദിയുടെ കലാസാംസ്ക്കാരികവിഭാഗമായ നവയുഗം കലാവേദി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അൽഖോബാർ അപ്സര ഹാളിൽ ‘സൗഹൃദസംഗമം’ പരിപാടി സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് സംഘടനയുടെ പുതിയ നേതൃത്വത്തെയും തെരഞ്ഞെടുത്തു.
ചടങ്ങിൽ പ്രസിഡൻറ് മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനുകുഞ്ഞു റിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ്, കേന്ദ്രനേതാക്കളായ ഷാജി മതിലകം, ഗോപകുമാർ അമ്പലപ്പുഴ, നിസാം കൊല്ലം, തമ്പാൻ നടരാജൻ, ശരണ്യ ഷിബു, അമീന റിയാസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സംഗമത്തിൽ 25 അംഗങ്ങൾ അടങ്ങിയ പുതിയ കലാവേദി കേന്ദ്ര കമ്മിറ്റി രൂപവത്കരിച്ചു. മുഹമ്മദ് റിയാസ് (പ്രസി.), ദീപ സുധീഷ് (വൈ. പ്രസി.), സംഗീത സന്തോഷ് (സെക്ര.), സജി അച്യുതൻ (ജോ. സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ബിനുകുഞ്ഞു, ഷാജി മതിലകം, ശരണ്യ ഷിബു, മഞ്ജു അശോക്, ബിജു മുണ്ടക്കയം, അമീന റിയാസ്, സന്തോഷ്, ലത്തീഫ് മൈനാഗപ്പള്ളി, അൻവർ തക്കല, ബക്കർ മൈനാഗപ്പള്ളി, സുധീർ, ആതിര, സരിത രഞ്ജിത്, നാസർ, ദിൽന, സുധീഷ് കുമാർ, അഞ്ചുന സുഗുണേഷ്, സൗമ്യ മനോജ്, അഞ്ജന ശശാങ്കൻ എന്നിവരാണ് മറ്റു കേന്ദ്രകമ്മിറ്റി അംഗങ്ങൾ. തുടർന്ന് കലാവേദി അംഗങ്ങളായ കലാകാരന്മാരെയും കുടുംബവേദി, വനിതാവേദി, ബാലവേദി അംഗങ്ങളെയും ഉൾപ്പെടുത്തി വിപുലമായ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

