നവയുഗം ദല്ല മേഖല; ഇഫ്താർ സംഗമം
text_fieldsനവയുഗം ദല്ല മേഖല സംഘടിപ്പിച്ച ഇഫ്താർ
ദമ്മാം: പ്രവാസി ഒത്തൊരുമയുടെ വിളംബരം തീർത്ത് നവയുഗം സാംസ്കാരിക വേദി ദല്ല മേഖല കമ്മിറ്റിയുടെ ഇഫ്താർ സംഗമം. സ്വദേശി കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ദമ്മാം ഖൊദരിയ കൂൾ ഗേറ്റ് വർക്ക്ഷോപ് ഹാളിലാണ് ഇഫ്താർ സംഗമം നടന്നത്.
ദല്ല മേഖല പ്രസിഡൻറ് സനു മഠത്തിൽ, സെക്രട്ടറി നിസാം കൊല്ലം, മേഖല നേതാക്കളായ വിനീഷ് കുന്നംകുളം, ശ്രീകുമാർ കായംകുളം, വർഗീസ്, റഷിദ് പുനലൂർ, രാജൻ കായംകുളം, നന്ദകുമാർ, സെയ്ഫ് മണപ്പള്ളി, നാസർ കടവിൽ, ഇമാം, ഷമീർ, ഷറഫ്, സലിം, സനുർ, ജയേഷ്, റിച്ചു കോട്ടയം, അനിൽ പാലക്കാട്, രതീഷ് അടൂർ എന്നിവർ നേതൃത്വം നൽകി. നവയുഗം കേന്ദ്രകമ്മിറ്റി സെക്രട്ടറി വാഹിദ് കര്യറ, കേന്ദ്രനേതാക്കളായ സാജൻ കണിയാപുരം, ദാസൻ രാഘവൻ, അരുൺ ചാത്തന്നൂർ, ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.

