ട്രിപക്ക് പുതിയ ഭരണനേതൃത്വം
text_fieldsട്രിപ ഭാരവാഹികൾ
ദമ്മാം: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) പുതിയ ഭരണസമിതിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. ദമ്മാം ഹോളിഡേസ് ഹോട്ടലിൽ നടന്ന ട്രിപ അംഗങ്ങളുടെ ജനറൽ ബോഡി യോഗമാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
കാലാവധി അവസാനിപ്പിച്ച ഭരണസമിതി പ്രസിഡന്റ് ഹക്സർ വെഞ്ഞാറമൂട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് മണ്ണറ സ്വാഗതം പറഞ്ഞു.
2019-2021 കാലഘട്ടത്തെ റിപ്പോർട്ട് ജനറൽ സെക്രട്ടറി അവതരിപ്പിച്ചു. ട്രഷറർ അനസ് തമ്പി വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു, ഭാരവാഹി തിരഞ്ഞെടുപ്പിന് ബിജു പൂതക്കുളം വരണാധികാരി ആയി നേതൃത്വം നൽകി. 26 അംഗ ഭരണസമിതിയെയും തുടർന്ന് പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
നിസ്സാം യൂസഫ് (പ്രസി), രഞ്ജു രാജ് (സെക്ര), ഗുലാം ഫൈസൽ (ട്രഷ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. സുനിൽ ഖാൻ, ലെനിൻ മാധവക്കുറുപ്പ് (വൈസ് പ്രസി), അരുൺ രവീന്ദ്രൻ, ഫൈസൽ ഖാൻ (സെക്ര), മുഹമ്മദ് അൻസൽ (ജോ. ട്രഷ), എ.ആർ. മാഹിൻ (ചാരിറ്റി കൺവീനർ), ഷമീ കാട്ടാക്കട (മീഡിയ കൺവീനർ) എന്നിരാണ് മറ്റ് ഭാരവാഹികൾ. അബ്ദുസ്സലാം രക്ഷാധികാരിയാണ്. ഹക്സർ, സുരേഷ് മണ്ണറ, അനസ് തമ്പി, സജികുമാർ വെഞ്ഞാറമൂട്, ഷാജഹാൻ ജലാലുദ്ദീൻ, എം.കെ. ഷാജഹാൻ, ലാൽ അമീൻ, ഷംനാദ്, സബിൻ മുഹമ്മദ്, നാസർ കടവത്ത്, അബ്ദുൽ അസീസ് വക്കം, രഞ്ജിത്ത് ജുബൈൽ, ഷിയാസ്, സുനിൽ, ഹാഷിം എന്നിവരെ എക്സിക്യൂട്ടിവ് അംഗങ്ങളായും തിരഞ്ഞെടുത്തു. പ്രവാസികൾക്ക് കേന്ദ്ര–സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച ക്വാറന്റീൻ റദ്ദാക്കണമെന്ന് സമ്മേളനം സർക്കാറുകളോട് ആവശ്യപ്പെട്ടു.
യാത്രക്ക് മുമ്പും ശേഷവും പരിശോധന നടത്തി നെഗറ്റിവ് റിസൽട്ട് ലഭിച്ച ശേഷവും പ്രവാസികൾ ക്വാറന്റീനിൽ കഴിയണമെന്ന നിയമം അന്യായവും ദ്രോഹവുമാണെന്നും സമ്മേളനം വിലയിരുത്തി. പ്രസിഡന്റ് നിസാം യൂസഫ് ട്രിപയുടെ ഭാവി പരിപാടി അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി രഞ്ജു രാജ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

