റോയൽ ഫോകസ്ലൈൻ എഫ്.സിക്ക് പുതിയ ഭാരവാഹികൾ
text_fieldsഇംതിയാസ് ബങ്കാളത്ത് (പ്രസി.), അർഷാദ് റഹ്മാൻ (ജന. സെക്ര.), ജിഷു കാഞ്ഞിരാല (സെക്രട്ടറി), നാസർ ചെലേമ്പ്ര
(ടീം സെലക്ഷൻ)
റിയാദ്: പ്രമുഖ ഫുട്ബാൾ ക്ലബ് റോയൽ ഫോകസ്ലൈൻ എഫ്.സിയുടെ വാർഷിക ജനറൽ ബോഡി യോഗവും കുടുംബ സംഗമവും ദിറാബിലെ ഇസ്തിറാഹയിൽ നടന്നു. സെക്രട്ടറി ആദിൽ ഷെഹനാഫ് സ്വാഗതമാശംസിച്ചു. പ്രസിഡന്റ് അർഷദ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
2024 കാലയളവിലെ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ടും വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് പുതിയ വർഷത്തേക്കുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഇംതിയാസ് ബങ്കാളത്ത് (പ്രസി.), അർഷാദ് റഹ്മാൻ (ജന. സെക്ര.), ജിഷു കാഞ്ഞിരാല (ഫിനാൻസ് സെക്രട്ടറി), നാസർ ചെലേമ്പ്ര (ടീം സെലക്ഷൻ ആൻഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ), ആദിൽ ഷെഹനാഫ്, മുഹമ്മദ് (ജോ. സെക്ര.), സനദ്, അക്തർ (ജോ. ട്രഷ.), ഫാസിൽ (ടീം മാനേജർ), ആഷിഖ് (ടീം കോഓഡിനേറ്റർ), ഷെഫീഖ് (ടീം കോച്ച്) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഇംതിയാസ്, അർഷാദ്, നിസാം, ആദിൽ എന്നിവർ റിഫ പ്രതിനിധികളും റിയാസ്, ഷാനവാസ്, ഫസൽ, സുധീഷ്, സിയാദ്, നിഖിൽ എന്നിവർ എക്സിക്യൂട്ടിവ് മെംബർമാരുമാണ്.
മുഖ്യ രക്ഷാധികാരികളായ ബഷീർ ചേലേമ്പ്ര, ആഷിക്, ഉസൈർ, സൈനുൽ ആബിദീൻ, ശിഹാബ് എന്നിവർ പുതിയ കമ്മറ്റിക്ക് ആശംസകൾ അറിയിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാപരിപാടികൾ വാർഷിക സംഗമത്തിന് നിറം പകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

