മാസ് തബൂക്ക് കേന്ദ്ര കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
text_fieldsമാസ് തബൂക്ക് പതിമൂന്നാം കേന്ദ്ര സമ്മേളനം റിയാദ് കേളി മുൻ കേന്ദ്ര കമ്മിറ്റിയംഗം കെ.പി. സജിത്ത് ഉദ്ഘാടനം ചെയ്യുന്നു
തബൂക്ക്: മാസ് തബൂക്ക് കേന്ദ്ര കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദ് കേളി മുൻ കേന്ദ്ര കമ്മിറ്റിയംഗം കെ.പി സജിത്ത് 13ാം കേന്ദ്രസമ്മേളനം ഉദ്ഘാടനം ചെയ്തു. റഹീം ഭാരതന്നൂർ അധ്യക്ഷത വഹിച്ചു. ജിജോ മാത്യു രക്തസാക്ഷി പ്രമേയവും പ്രിൻസ് ഫ്രാൻസിസ് അനുശോചനപ്രമേയവും അവതരിപ്പിച്ചു.
മൂന്നു വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് ഉബൈസ് മുസ്തഫയും സാമ്പത്തിക കണക്കുകൾ പ്രവീൺ പുതിയാണ്ടിയും അവതരിപ്പിച്ചു. ഫൈസൽ നിലമേൽ കൺവീനറായുള്ള പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. അബ്ദുൽ ഹഖ്, മുസ്തഫ തെക്കൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
മുസ്തഫ തെക്കൻ (പ്രസിഡന്റ്), പ്രവീൺ പുതിയാണ്ടി (സെക്രട്ടറി),സുരേഷ് കുമാർ (ട്രഷറർ), അബ്ദുൽ ഹഖ് (ജീവകാരുണ്യകൺവീനർ)
ബിനുമോൻ ബേബി, അരുൺ ലാൽ എന്നിവർ മിനുട്സ് രേഖപ്പെടുത്തി. ചന്ദ്രശേഖരക്കുറുപ്പ്, സജിത്ത് രാമചന്ദ്രൻ എന്നിവർ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ പാനൽ ജോസ് സ്കറിയ സമ്മേളനത്തിൽ അവതരിപ്പിച്ചു. ഭാരവാഹികളെ സമ്മേളനം ഐകകണ്ഠേനെ തെരഞ്ഞെടുത്തു. മാത്യു തോമസ് നെല്ലുവേലിൽ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: മാത്യു തോമസ് നെല്ലുവേലിൽ (രക്ഷാധികാരി സമിതി കൺവീനർ), ഫൈസൽ നിലമേൽ, ഉബൈസ് മുസ്തഫ, റഹീം ഭരതന്നൂർ, ജോസ് സ്കറിയ (രക്ഷാധികാരി സമിതി അംഗങ്ങൾ), മുസ്തഫ തെക്കൻ (പ്രസിഡന്റ്), ബിനുമോൻ ബേബി (വൈസ് പ്രസിഡന്റ്), പ്രവീൺ പുതിയാണ്ടി (സെക്രട്ടറി), ടി.എച്ച് ഷമീർ (ജോയിന്റ് സെക്രട്ടറി), സുരേഷ് കുമാർ (ട്രഷറർ), മാത്യു തോമസ് (ജോയിന്റ് ട്രഷറർ), അബ്ദുൽ ഹഖ് (ജീവകാരുണ്യം കൺവീനർ), ജിജോ മാത്യു (കലാ സാംസ്കാരികം), അരുൺ ലാൽ (സ്പോർട്സ്), ചന്ദ്രശേഖര കുറുപ്പ് (നോർക്ക ക്ഷേമനിധി), ഉബൈസ് മുസ്തഫ (മീഡിയ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

